കണ്ണു കണ്ണുതെറ്റാതെ നോക്കണേ..., ഓവുചാലില്‍ വീഴുംതെറ്റാതെ നോക്കണേ..., ഓവുചാലില്‍ വീഴും
നീലേശ്വരം: ഓവുചാലുകള്‍ക്കു മുകളിലുള്ള സ്ലാബുകള്‍ ഇളകിക്കിടക്കുന്നത് അപകടത്തിനു കാരണമാകുന്നു.ബസ് സ്റ്റാന്‍ഡിനു പുറകു വശത്തു രാജാ റോഡിനരികിലുള്ള ഫുട്പാത്തിലെ സ്ലാബാണ് പലയിടങ്ങളിലുമായി ഇളകിയിരിക്കുന്നത്. ഓവുചാലുകള്‍ക്കു മുകളിലുള്ള സ്ലാബുകള്‍ ഇളകിക്കിടക്കുന്നതാണു ഇതിനു കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തേക്കു തള്ളി നില്‍ക്കുന്ന സ്ലാബുകളില്‍ തട്ടി രണ്ടു സ്ത്രീകള്‍ വീണ സംഭവവുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്തു നഗരം വെള്ളത്തിലായപ്പോള്‍ വെള്ളം ഒഴുകിപ്പോകാനാണു പലയിടത്തും സ്ലാബുകള്‍ ഉയര്‍ത്തിവച്ചത്. ചിലതു കുത്തിപ്പൊളിച്ചിട്ടുമുണ്ട്. ഇത്തവണ ഓവുചാല്‍ വൃത്തിയാക്കുമ്പോള്‍ സ്ലാബുകള്‍ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം അപകടമുണ്ടായപ്പോള്‍ സമീപത്തുള്ള കടക്കാര്‍ ഇക്കാര്യം നഗരസഭാ ഭരണാധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നത്രേ. രാത്രികാലങ്ങളില്‍ പലയിടത്തും തെരുവു വിളക്കുകള്‍ കത്താത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."