എസ്.എഫ്.ഐയുടെ വ്യാജ പ്രചാരണം ജാള്യത മറക്കാന്‍: എം.എസ്.എഫ്
തൃക്കരിപ്പൂര്‍: ഗവ. പോളിയില്‍ തങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്ന പൊതു സമൂഹത്തിന്റെയും രക്ഷിതാക്കളുടെയും എതിര്‍പ്പു മൂലമുണ്ടായ ജാള്യത മറച്ചു വെക്കാനാണ് എം.എസ്.എഫിനെതിരേ വ്യാജ പ്രസ്താവനകളുമായി എസ്.എഫ്.ഐ രംഗത്തു വന്നിരിക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. മന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാ തല സമാധാന യോഗത്തില്‍ തൃക്കരിപ്പൂര്‍ പോളിയില്‍ നിരന്തരമായുണ്ടാകുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
ഈയിടെ നടന്ന പോളി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥികള്‍ തങ്ങളെ തിരസ്കരിക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് എസ്.എഫ്.ഐക്കാരെ തൃക്കരിപ്പൂര്‍ ടൗണില്‍ വച്ച് മര്‍ദിച്ചുവെന്ന ആരോപണമുന്നയിച്ചതെന്നും ഇതു കല്ലുവെച്ച നുണയാണെന്നും എം.എസ്.എഫ് ജില്ലാ സെക്രട്ടറി ജാബിര്‍ തങ്കയം, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് നൗഷാദ് ചന്തേര, ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുല്ല എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."