HOME
DETAILS

ഗ്യാസ് വില വര്‍ധന; വരാനിക്കുന്നത് ഗുരുതര പ്രതിസന്ധി; ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിക്കും

  
Web Desk
May 02, 2026 | 3:53 AM

hotel owners planning to increase price after lpg cylinder price hike

കൊച്ചി: രാജ്യത്ത് വാണിജ്യ എല്‍പിജി വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോട്ടല്‍ ഉടമകള്‍. പ്രതിസന്ധി മറികടക്കാന്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉടമകള്‍ പറയുന്നു. എല്‍പിജി പ്രതിസന്ധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.

വാണിജ്യ സിലിണ്ടറിനുള്ള 18 ശതമാനം ജിഎസ്ടിയിലൂടെ 500 രൂപയാണ് നികുതി നല്‍കേണ്ടി വരുന്നത്. വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരം രൂപയ്ക്കടുത്താണ് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്. നടപടിയില്‍ പ്രതിഷേധിച്ച് മെയ് 6ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷമാണ് ജീവനക്കാരുടെ നെഞ്ചത്തടിച്ച് മോദി സര്‍ക്കാര്‍ വില വര്‍ധനവ് നടപ്പാക്കിയത്. ഇതിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഡല്‍ഹിയില്‍ നിലവില്‍ ഗ്യാസ് വില 3071.50 രൂപയായി ഉയര്‍ന്നു. മുംബൈ 3024, കൊച്ചി 3085, തിരുവനന്തപുരം 3106, കോഴിക്കോട് 3117.5 എന്നിങ്ങനെയാണ് വില വര്‍ധിച്ചത്. 

കേരളം, അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഗ്യാസ് വിലയിലും, പെട്രോള്‍ വിലയിലും വര്‍ധനവുണ്ടാകുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. പല രാഷ്ട്രീയ നിരീക്ഷകരും കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ മുന്നറിയിപ്പും നല്‍കിയിരുന്നു. പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 29ന് അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. കൃത്യം ഒരു ദിവസം പിന്നിട്ട് മെയ് 1നാണ് ആയിരം രൂപയ്ക്കടുത്ത് വില വര്‍ധിപ്പിച്ചത്.

Hotel owners may increase food prices after a hike in commercial LPG rates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  14 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  14 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  14 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  14 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  14 days ago