HOME
DETAILS

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

  
Ajay Sudha Gopal
May 02, 2026 | 6:47 AM

20 Gram Sabhas in Koraput Demand Legal Autonomy Over Forest Produce Amid Government Deadlock

കോരാപുട്ട്: വനാവകാശ നിയമം കടലാസിൽ ഉറപ്പുനൽകുന്ന അവകാശങ്ങൾ ജീവിതത്തിൽ നടപ്പിലാക്കാൻ ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ഇരുപതോളം ആദിവാസി ഗ്രാമങ്ങൾ ഭരണകൂടത്തോട് നടത്തുന്ന പോരാട്ടം മൂന്നാം വർഷത്തിലേക്ക്. 'പച്ച സ്വർണ്ണം' എന്ന് വിളിക്കപ്പെടുന്ന കെണ്ടു ഇലകൾ (ബീഡി ഇല) സ്വതന്ത്രമായി ശേഖരിക്കാനും വിൽക്കാനുമുള്ള തങ്ങളുടെ നിയമപരമായ അധികാരം വിനിയോഗിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നാണ് ബൈപാരിഗുഡ ബ്ലോക്കിലെ ഗ്രാമസഭകളുടെ പരാതി.

സംസ്ഥാന സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾ നീക്കിക്കൊണ്ടുള്ള ഒരു കത്ത് (Deregulation Letter) ലഭിക്കാത്തതിനാൽ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഈ നിർദ്ധന കുടുംബങ്ങൾക്ക് നഷ്ടപ്പെടുന്നത്.

നിയമം കൂടെയുണ്ട്, പക്ഷേ...

2006-ലെ ചരിത്രപരമായ വനാവകാശ നിയമം (FRA) വനവിഭവങ്ങൾ ശേഖരിക്കാനും വിൽക്കാനുമുള്ള പൂർണ്ണ അധികാരം ഗ്രാമസഭകൾക്ക് നൽകുന്നുണ്ട്. കെണ്ടു ഇലകൾ ചെറുകിട വന ഉൽപ്പന്നങ്ങളുടെ (MFP) പട്ടികയിലാണ് വരുന്നത്. നിയമപ്രകാരം വനംവകുപ്പിന്റെയോ മറ്റ് ഏജൻസികളുടെയോ അനുമതിയില്ലാതെ തന്നെ ഗ്രാമസഭകൾക്ക് ഇവ വിൽക്കാൻ അധികാരമുണ്ട്. എന്നാൽ ഒഡീഷയിലെ കെണ്ടു ലീഫ് ട്രേഡ് ആക്ട് പ്രകാരം സംസ്ഥാന സർക്കാർ ഈ വ്യാപാരത്തിൽ കുത്തക നിലനിർത്തുകയാണ്. കേന്ദ്ര നിയമം സംസ്ഥാന നിയമത്തിന് മുകളിലാണെന്ന് കോടതികൾ പലതവണ വ്യക്തമാക്കിയിട്ടും കോരാപുട്ടിലെ ആദിവാസികൾക്ക് ഇപ്പോഴും സർക്കാർ കനിഞ്ഞാലേ തങ്ങളുടെ വനവിഭവം വിൽക്കാൻ കഴിയൂ എന്ന അവസ്ഥയാണ്.

അവഗണിക്കപ്പെടുന്ന 80 ശതമാനം ജനങ്ങൾ

നിലവിൽ വനംവകുപ്പിന്റെ കെണ്ടു ലീഫ് ഡിവിഷൻ വഴിയാണ് ശേഖരണം നടക്കുന്നത്. ഈ സീസണിൽ കേവലം മൂന്ന് ദിവസം മാത്രമാണ് വകുപ്പ് ശേഖരണ കേന്ദ്രങ്ങൾ തുറന്നത്. ഇതിലും ക്രൂരമായ വസ്തുത, ഗ്രാമത്തിലെ 20 ശതമാനം വരുന്ന 'കാർഡ് ഉടമകൾക്ക്' മാത്രമാണ് ഇല വിൽക്കാൻ അനുവാദമുള്ളൂ എന്നതാണ്. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന ബാക്കി 80 ശതമാനം കുടുംബങ്ങളെയും സർക്കാർ സംവിധാനം പുറന്തള്ളി. ഇതോടെ ആയിരക്കണക്കിന് സ്ത്രീകളാണ് വരുമാനമില്ലാതെ പ്രതിസന്ധിയിലായത്.

വകുപ്പ് വേണ്ടത്ര ഇലകൾ ശേഖരിക്കുകയോ എല്ലാവരെയും ഉൾക്കൊള്ളുകയോ ചെയ്യുന്നില്ല. അതേസമയം ഗ്രാമസഭകളെ സ്വതന്ത്രമായി കച്ചവടം ചെയ്യാൻ അനുവദിക്കുന്നുമില്ല. "മരത്തിൽ നിന്ന് ഇലകൾ കൊഴിയുന്നു, അവ കാട്ടിൽ കിടന്ന് നശിക്കുന്നു. പക്ഷേ ഞങ്ങൾക്ക് അത് ശേഖരിക്കാൻ അനുവാദമില്ല," ഒരു ആദിവാസി സ്ത്രീ തന്റെ ദുരവസ്ഥ വിവരിച്ചു.

ഗ്രാമസഭകളുടെ ബദൽ മാതൃക

സർക്കാരിന്റെ മൂന്ന് ദിവസത്തെ ശേഖരണത്തിന് വിരുദ്ധമായി മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ പദ്ധതിയാണ് 20 ഗ്രാമസഭകൾ ചേർന്ന് തയ്യാറാക്കിയിരിക്കുന്നത്.ഇതിന്റെ ഭാ​ഗമായി 30 ലക്ഷം ഇലക്കെട്ടുകൾ ശേഖരിക്കുകയും.അതിൽ നിന്ന് വരുമാനമായി ഏകദേശം 1.20 കോടി രൂപ നേരിട്ട് ഗ്രാമീണരുടെ കൈകളിലെത്തും.സർക്കാർ നൽകുന്ന 3.20 രൂപയ്ക്ക് പകരം ഒരു കെട്ടിന് 4 രൂപ വീതം നൽകാൻ ഗ്രാമസഭകൾ തയ്യാറാണ്.

വിധവകളും ഒറ്റയ്ക്ക് താമസിക്കുന്ന അമ്മമാരുമടങ്ങുന്ന ഒരു വലിയ സമൂഹത്തിന് ഈ തുക വലിയൊരു ആശ്വാസമാകും. എന്നാൽ സർക്കാർ നൽകേണ്ട 'നിയന്ത്രണം നീക്കൽ കത്ത്' വൈകുന്നതിനാൽ ഈ പദ്ധതിയൊന്നും നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

2024-ലെ ദുരന്തം ആവർത്തിക്കുമോ?

കഴിഞ്ഞ വർഷം (2024) സമാനമായ സാഹചര്യത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഗ്രാമങ്ങൾക്കുണ്ടായത്. നിയന്ത്രണം നീക്കുന്നതിനുള്ള കത്തിനായി ഗ്രാമസഭ പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. കൃത്യസമയത്ത് അനുമതി ലഭിക്കാത്തതിനാൽ ശേഖരിച്ചു വെച്ചിരുന്ന 36 ലക്ഷം രൂപയുടെ കെണ്ടു ഇലകൾ മഴ നനഞ്ഞ് ചീഞ്ഞഴുകി. ഈ നഷ്ടം മുഴുവൻ താങ്ങേണ്ടി വന്നത് വരുമാനമില്ലാത്ത പാവപ്പെട്ട കുടുംബങ്ങളാണ്.

"ഞങ്ങൾക്ക് അവകാശപ്പെട്ട പണം അധ്വാനിച്ചുണ്ടാക്കാൻ സർക്കാർ അനുവാദം നൽകണം. നിയമം പറയുന്ന ആനുകൂല്യം ഞങ്ങൾ ചോദിക്കുമ്പോൾ എന്തിനാണ് തടയുന്നത്?" എന്ന് ഗ്രാമസഭ മഹാസംഘ് അംഗം പർബതി ഖില ചോദിക്കുന്നു.

മുൻഗണനകൾ എവിടെ?

ഒഡീഷയിലെ തന്നെ നബരംഗ്പൂർ, കലഹണ്ടി ജില്ലകളിൽ മുൻപ് ഇത്തരം നിയന്ത്രണങ്ങൾ നീക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അവിടെയെല്ലാം ആദിവാസി സമൂഹങ്ങളുടെ സാമ്പത്തിക നിലവാരത്തിൽ വലിയ പുരോഗതിയും ഉണ്ടായി. 2022-ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ഗ്രാമസഭകൾക്ക് സ്വതന്ത്രമായി കെണ്ടു ഇല വ്യാപാരം നടത്താമെന്ന തീരുമാനം എടുത്തിരുന്നു. എന്നാൽ ഈ തീരുമാനങ്ങൾ നടപ്പിലാക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ തയ്യാറാകാത്തതാണ് കോരാപുട്ടിലെ പ്രശ്നങ്ങൾക്ക് കാരണം.

അതിജീവനത്തിന്റെ പോരാട്ടം

ഭക്ഷ്യസുരക്ഷയ്ക്കും അന്തസ്സോടെയുള്ള ജീവിതത്തിനും കെണ്ടു ഇല വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം ഈ ആദിവാസി സമൂഹങ്ങൾക്ക് അനിവാര്യമാണ്. മഴക്കാലം എത്തുന്നതിന് മുൻപുള്ള മൂന്നാഴ്ചത്തെ സമയമാണ് ഇവരുടെ ജീവിതം തീരുമാനിക്കുന്നത്. ഇനിയുമൊരു സീസൺ കൂടി ഭരണകൂടത്തിന്റെ ചുവപ്പുനാടകളിൽ കുരുങ്ങി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കോരാപുട്ടിലെ വനവാസികൾ. നീതിക്കായി ഗ്രാമസഭകൾ പ്രമേയങ്ങൾ പാസാക്കി കാത്തിരിക്കുകയാണ് ആ ഒരൊറ്റ കത്തിന് വേണ്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  5 days ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  5 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  5 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  5 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  5 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  5 days ago
No Image

അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; ഒഴിവായത് വൻ ദുരന്തം, കെട്ടിടത്തിന് ലൈസൻസ് ഇല്ലായിരുന്നെന്ന് ആക്ഷേപം

Kerala
  •  5 days ago
No Image

2013-ൽ സഞ്ജു, 2023-ൽ ജയ്‌സ്വാൾ, ഇപ്പോൾ 2026-ൽ വൈഭവ്! രാജസ്ഥാനൊപ്പം ചരിത്രമെഴുതി സൂര്യവംശി; പുരസ്കാരങ്ങൾ വാരിക്കൂട്ടി യുവവിസ്മയം

Cricket
  •  5 days ago
No Image

പാകിസ്താനിലേക്ക് ലോകകപ്പ് കളിക്കാൻ ഞങ്ങളില്ല! ബിസിസിഐ നിലപാടിന് മുന്നിൽ ഒടുവിൽ ഐസിസിയും വഴങ്ങി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനങ്ങളും...

Cricket
  •  5 days ago