സൗമ്യ വധക്കേസ്; സര്‍ക്കാരിനെതിരേ പ്രതിഷേധം
ചങ്ങരംകുളം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതിയുടെ വിധിക്കു സംസ്ഥാന സര്‍ക്കാരാണ് കാരണക്കാരെന്നാരോപിച്ച് ആലംകോട്, നന്നംമുക്ക് പഞ്ചായത്ത് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി.
ഷാനവാസ് വട്ടത്തൂര്‍, സിദ്ധീഖ് പന്താവൂര്‍, പി.ടി കാദര്‍, നാഹിര്‍ ആലുങ്ങല്‍, ഇ.പി ഏനു, കെ. ഹമീദ്, കെ.വി.എ കാദര്‍, ഉമ്മര്‍ കക്കിടിക്കല്‍, വി.കെ.എം നൗഷാദ്, അഷ്റഫ് കാട്ടില്‍, ഫാറൂഖ് എ.കെ, റഹീം മാട്ടം, സാദിഖ് നെച്ചിക്കല്‍, ഹക്കീം, കെ.പി ജഹാഗീര്‍, സുഹൈര്‍ എവറാംകുന്ന്, കെ.പി അബു, കെ.എം ഹാരിസ് നേതൃത്വം നല്കി.
തിരൂര്‍: സൗമ്യ വധക്കേസില്‍ ഇടതു സര്‍ക്കാര്‍ ഒത്തുകളിച്ചെന്നാരോപിച്ചു യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പല്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് കൊക്കൊടി മൊയ്തീന്‍കുട്ടി ഹാജി, പി. രാമന്‍കുട്ടി, പി. കുഞ്ഞീതുട്ടി ഹാജി, എ.കെ സൈതാലിക്കുട്ടി, കല്പ്പ ബാവ, വി. മന്‍സൂറലി, സി.എം അലിഹാജി, പി.വി സമദ്, സൈത് മുഹമ്മദ്, കെ. അബൂബക്കര്‍, കെ.എം നൗഫല്‍, ശിഹാബ്, നൗഷാദ് പരന്നേക്കാട്, സി.വി വിമല്‍കുമാര്‍, സുലൈമാന്‍ ഏഴൂര്‍, എ.കെ മുസമ്മില്‍, മനാഫ് പൂന്തല, പൂഴിത്തറ യൂസുഫ്, എം. ഹസൈനാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."