HOME
DETAILS

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

  
May 03, 2026 | 2:06 AM

A student can study in two colleges at the same time Calicut University colleges to adopt shift system

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാൻ അവസരം നൽകുന്നു. ഒരേ സമയം രണ്ട് റഗുലർ ഡിഗ്രികൾക്ക് പഠിക്കാമെന്നതാണ് പ്രത്യേകത. കാലിക്കറ്റ് സർവകലാശാല ഈ വർഷം മുതൽ നടപ്പാക്കുന്ന  പുതിയ പരിഷ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ, സർവകലാശാലക്ക് കീഴിലുള്ള നിരവധി കോളജുകൾ മോർണിങ്–ഈവനിങ് ഷിഫ്റ്റ് സംവിധാനത്തിലേക്ക് മാറാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

 ഇതോടെ ഒരു വിദ്യാർഥിക്ക് രാവിലെ ഒരു കോളേജിലും വൈകീട്ട് മറ്റൊരു കോളജിലും പഠിച്ച് നിശ്ചിത കാലയളവിനുള്ളിൽ രണ്ട് ബിരുദങ്ങൾ സ്വന്തമാക്കാൻ സാധിക്കും. സിൻഡിക്കേറ്റ് അംഗം  ഡോ. പി. റഷീദ് അഹമ്മദ്  വൈസ് ചാൻസലർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അക്കാദമിക് കൗൺസിൽ ഇരട്ട ബിരുദം ആരംഭിക്കാൻ തീരുമാനിച്ചത്.

ഇരട്ട ബിരുദം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡോ. പി. റഷീദ് അഹമ്മദ് കൺവീനറായ മോണിറ്ററിങ് കമ്മിറ്റിയും അക്കാദമിക് കൗൺസിൽ രൂപീകരിച്ചിരുന്നു. രണ്ട് ഡിഗ്രികൾ ഒരുമിച്ച് പഠിക്കുമ്പോൾ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി  ഒരേപോലെയുള്ള പേപ്പറുകൾ (Common papers) രണ്ട് പ്രാവശ്യം എഴുതേണ്ടതില്ല എന്ന നിർദേശവും കാലിക്കറ്റ് സർവകലാശാല മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന് യു.ജി.സിയുടെ അംഗീകാരം തേടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  6 days ago
No Image

നീറ്റ് പുനഃപരീക്ഷ ഒ.എം.ആർ മാതൃകയിൽ തന്നെ; കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

National
  •  6 days ago
No Image

'കുറ്റകൃത്യങ്ങള്‍ തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ ശക്തമായ നിയമം വേണം, അവിടെ നിയമം പ്രതിരോധമായി നിലകൊള്ളുന്നു' കര്‍ണാടക ഹൈക്കോടതി; പരാമര്‍ശം ബലാത്സംഗക്കേസ് പരിഗണിക്കവേ

National
  •  6 days ago
No Image

മുൻ ഗതാഗത മന്ത്രിയുടെ 'പ്രത്യേക താല്പര്യത്തിൽ' ഓടുന്ന കെഎസ്ആർടിസി ഇ-ബസിന് മാത്രം ഇപ്പോഴും പഴയ നിരക്ക്; അപാകത പരിഹരിക്കുമെന്ന് അധികൃതർ

Kerala
  •  6 days ago
No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  6 days ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  6 days ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  6 days ago
No Image

മലപ്പുറത്ത് ഡി.എൻ.എ ലാബിന് അനുമതി കാത്ത് ഫൊറൻസിക് വിഭാഗം

Kerala
  •  6 days ago
No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  6 days ago