സഡൻ ബ്രേക്ക്; രണ്ടു ദിവസത്തെ റെക്കോർഡിന് ശേഷം ഇന്ന് സ്വർണവിലയിൽ കുറവ്
കൊച്ചി: രണ്ട് ദിവസത്തെ സർവകാല റെക്കോർഡിന് ശേഷം ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 51,320 രൂപയായി കുറഞ്ഞു. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 6,415 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 6,998 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ രണ്ട് ദിവസവും സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് വിൽപന നടത്തിയിരുന്നത്. ബുധനാഴ്ച സ്വർണവിലയിൽ 600 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,280 രൂപയായി റെക്കോർഡിട്ടു. എന്നാൽ ആ റെക്കോർഡും തിരുത്തി സ്വർണവില കുതിക്കുന്നതാണ് വ്യാഴാഴ്ച കണ്ടത്. ഇന്നലെ 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 51,680 രൂപയായി. ഗ്രാമിന് 6460 രൂപയുമായി.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 1000 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതിന്റെ പകുതി പോലും ഇന്ന് കുറഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. അതേസമയം സ്വർണവില 51,000 രൂപയ്ക്ക് മുകളിൽ തന്നെ തുടരുകയുമാണ്. പണിക്കൂലി കൂടി ചേരുന്നതോടെ സ്വർണാഭരണങ്ങൾ വാങ്ങാൻ വില ഇനിയുമേറെ നൽകേണ്ടി വരും. കല്യാണ സീസൺ റമദാനിനു ശേഷം സജീവമാകാനിരിക്കെ സ്വർണവില ഇവർക്ക് തിരിച്ചടിയാവുകയാണ്.
ഏപ്രിൽ മാസത്തെ സ്വർണവില
01-Apr-24 50880
02-Apr-24 50680
03-Apr-24 51280
04-Apr-24 51680
04-Apr-24 51320
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."