HOME
DETAILS

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

  
Web Desk
May 03, 2026 | 9:55 AM

kozikhode relaxes prohibitory orders on counting day limits to 200 metre radius

കോഴിക്കോട്: ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ ഇളവ് വരുത്തി ജില്ലാ കലക്ടര്‍. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമാണ് നിരോധനാജ്ഞയുണ്ടാവുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലാകെ നിരോധനാജ്ഞ നടപ്പാക്കുമെന്നാണ് ഇന്നലെ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നത്.

അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പിലാക്കുന്നതെന്നാണ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ പടക്ക വില്‍പനക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, വോട്ടെണ്ണല്‍ ദിനത്തിലെ വിജയാഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ലെങ്കിലും ആഘോഷങ്ങള്‍ അതിരുവിട്ടാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജില്ലയിലാകെ നിരോധനാജ്ഞ നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരവധി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് കലക്ടര്‍ ഇളവ് പ്രഖ്യാപിച്ചത്.

നാളെയാണ് വോട്ടെണ്ണല്‍. കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ഭരണമോ, യു.ഡി.എഫിന്റെ തിരിച്ചുവരവോ എന്ന ചോദ്യത്തിനാണ് നാളെ ഉത്തരമാവുന്നത്. 

സ്‌ട്രോങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ നാളെ പുറത്തെടുക്കും. 43 കേന്ദ്രങ്ങളിലെ 140 ഹാളുകളിലായി രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഒമ്പതോടെ ആദ്യഫല സൂചനകള്‍ എത്തുന്നത്. ഉച്ചയോടെ അന്തിമഫലവും അറിയാം. 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 105 പേര്‍ സിറ്റിങ് എം.എല്‍.എമാരാണ്. മന്ത്രിസഭയിലെ ഒരാള്‍ ഒഴികെ മറ്റെല്ലാ മന്ത്രിമാരും ഇത്തവണ ജനവിധി തേടി. 79.63 ആണ് പോളിങ് ശതമാനം. സര്‍വിസ് വോട്ടര്‍മാരുടെ കണക്കു കൂടി ലഭ്യമായാല്‍ അന്തിമ പോളിങ് വ്യക്തമാകും.

ബൂത്തുകള്‍ കൂടുതലുള്ള മണ്ഡലങ്ങളിലും ഇ.വി.എമ്മിലേയും ബൂത്തിലേയും വോട്ടുകണക്കില്‍ വ്യത്യാസമുള്ള മണ്ഡലങ്ങളിലും അന്തിമഫലം വൈകിയേക്കും. എക്‌സിറ്റ് പോളിലെ പ്രവചനങ്ങള്‍ ആവര്‍ത്തിച്ചാല്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യു.ഡി.എഫ് അധികാരത്തില്‍ മടങ്ങിയെത്തും. 
മറിച്ചായാല്‍ രാജ്യത്തെ ഭരണരംഗത്ത് ചെങ്കൊടി പാറുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാംതവണയും അധികാരത്തിലെത്തി ഒരുമുന്നണിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡ് എല്‍.ഡി.എഫിന് സ്വന്തമാകും.

എക്‌സിറ്റ് പോളുകളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഭൂരിഭാഗം സര്‍വേകളും തങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രവചിച്ചത് മുന്നണി പ്രതീക്ഷകള്‍ ഇരട്ടിയാക്കി. 90 വരെ സീറ്റുകള്‍ അനുകൂലമാകുമെന്നാണ് യു.ഡി.എഫ് ഉറച്ചുവിശ്വസിക്കുന്നത്.

എക്‌സിറ്റ് പോളുകള്‍ തള്ളിക്കളയുമ്പോഴും സര്‍വേകളിലെ സീറ്റ് വ്യത്യാസം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് സ്ഥാപിക്കുകയാണ് എല്‍.ഡി.എഫ്. നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് നേതാക്കളുടെ ആത്മവിശ്വാസം. 

kozhikode district collector relaxes earlier restrictions on vote counting day, limiting prohibitory orders to within 200 metres of counting centres amid public protests



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  2 days ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  2 days ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  2 days ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  2 days ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  2 days ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  2 days ago
No Image

ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ

International
  •  2 days ago
No Image

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

National
  •  2 days ago
No Image

കവി എ.സി ശ്രീഹരി അന്തരിച്ചു

Kerala
  •  2 days ago
No Image

അയാൾക്ക് 41 വയസ്സായി, വിമർശിക്കുന്നവർക്ക് ഭ്രാന്താണ്! ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയ്ക്ക് വേണ്ടി കട്ടയ്ക്ക് ഇറങ്ങി സഹതാരം

Football
  •  2 days ago