HOME
DETAILS

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവാവ് പുറത്തേക്ക് ചാടി; ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച

  
Web Desk
May 03, 2026 | 10:54 AM

youth jumps out of plane after opening emergency exit major security breach at chennai airport

ചെന്നൈ: ഷാർജയിൽ നിന്നെത്തിയ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടു പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടി. ഇന്ന് പുലർച്ചെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ പ്രധാന റൺവേ ഒന്നര മണിക്കൂറോളം അടച്ചിടേണ്ടി വന്നു.

ഷാർജയിൽ നിന്നുള്ള എയർ അറേബ്യ (G9-471) വിമാനം പുലർച്ചെ 3.23-നാണ് ചെന്നൈയിൽ ലാൻഡ് ചെയ്തത്. 3.25-ഓടെ വിമാനം റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ പുതുക്കോട്ട സ്വദേശിയായ മുഹമ്മദ് ഷെരീഫ് മുഹമ്മദ് നജ്മുദ്ദീൻ (29) പെട്ടെന്ന് എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടിയത്. വിമാനം പൂർണ്ണമായും നിശ്ചലമാകുന്നതിന് മുൻപായിരുന്നു ഇയാളുടെ സാഹസിക നീക്കം.

യാത്രക്കാരൻ റൺവേയ്ക്ക് സമീപത്തേക്ക് ചാടിയതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാന റൺവേ ഉടനടി അടച്ചു. ഇതോടെ വ്യോമഗതാഗതം താറുമാറായി. ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. അഹമ്മദാബാദ്, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം വിമാനങ്ങൾ 40 മിനിറ്റോളം വൈകി. എയർ അറേബ്യയുടെ ഷാർജയിലേക്കുള്ള മടക്ക വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

സെക്കൻഡറി റൺവേ വഴി ചില വിമാനങ്ങൾ തിരിച്ചുവിട്ടതിനാൽ വലിയ തോതിലുള്ള യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ അധികൃതർക്ക് സാധിച്ചു. പുലർച്ചെ 4.35-ഓടെയാണ് പ്രധാന റൺവേ വീണ്ടും പ്രവർത്തനസജ്ജമായത്. "തന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവാവ് പൊലിസിനോട് പറഞ്ഞത്."

പുറത്തേക്ക് ചാടിയ യുവാവിനെ എയർലൈൻ ജീവനക്കാർ ഉടൻ തന്നെ പിടികൂടി സുരക്ഷാ വിഭാഗത്തിന് കൈമാറി. തുടർന്ന് വിമാനത്താവളം പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസിക അസ്വസ്ഥതയാണ് ഇത്തരമൊരു പ്രവർത്തിക്ക് കാരണമെന്നാണ് യുവാവിന്റെ പ്രാഥമിക മൊഴി. എങ്കിലും, അതീവ സുരക്ഷാ മേഖലയിൽ നടന്ന ഈ സംഭവത്തിൽ സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

A 29-year-old passenger sparked chaos at Chennai International Airport early this morning by jumping out of an Air Arabia flight's emergency exit shortly after it landed from Sharjah.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരവമായി അഭിജിത്, ജയ്ഭീം വിളികളുമായി യുവാക്കള്‍

National
  •  a day ago
No Image

അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്: ഇടത് നേതാവിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

Kerala
  •  a day ago
No Image

കുറ്റ്യാടിപ്പുഴയിലെ കുത്തൊഴുക്കില്‍ ദാരുണാന്ത്യം; മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കില്‍പ്പെട്ടു, വിറങ്ങലിച്ച് നാട്

Kerala
  •  a day ago
No Image

'ബുള്ളറ്റുകള്‍ ആ കുഞ്ഞു തലയോട്ടിയും കടന്ന് അവന്റെ ഉമ്മയുടെ കവിളില്‍ തറച്ചു' ഇസ്‌റാഈല്‍ കൊന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ വല്ലിമ്മ പറയുന്നു

International
  •  a day ago
No Image

എൻ.സി.പി (എസ്.പി ) പിളർപ്പ്; അണികളെയും നേതാക്കളെയും കൂടെനിർത്താൻ ഇരുപക്ഷവും

Kerala
  •  a day ago
No Image

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Kerala
  •  a day ago
No Image

ലബനാന്റെ മൂന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ 

International
  •  a day ago
No Image

സുരേഷ് കുമാറിന്റെ ആത്മകഥ; സി.പി.എമ്മിന് പുതിയ തലവേദന

Kerala
  •  a day ago
No Image

'ബലോന്‍ ദ് ഓര്‍ ഇവിടെ സുരക്ഷിതമായിരിക്കുമോ'; കളിമുറ്റത്തെ ചിരിപ്പിച്ച സലിം കുമാറിന്റെ കായിക കൗതുകങ്ങള്‍

Kerala
  •  a day ago