HOME
DETAILS
MAL
ജമാലിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് ഉദ്ഘാടനം 22ന്
backup
September 16 2016 | 19:09 PM
കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴില്‍ പൂക്കോട്ടൂര്‍ മൈലാടിയില്‍ പുതുതായി ആരംഭിക്കുന്ന ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ജമാലിയ്യ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് ഉദ്ഘാടനം 22 ന് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. മാനുതങ്ങള്‍ വെള്ളൂര്‍, പി ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രഹാഹീം എം.എല്‍.എ, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പി.എ ജബ്ബാര്‍ ഹാജി, അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, തുടങ്ങിയവര്‍ പങ്കെടുക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സ്ഥാപനത്തിലേക്കുള്ള പ്രവേശന പരീക്ഷ നാളെ ഒന്‍പതിന് മുണ്ടക്കുളം കോംപ്ലക്‌സില്‍ നടക്കും. ഫോണ്‍: 9847 232 786, 9496 446 093.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."