കേരളത്തില്‍ യുഡിഎഫ് തരംഗം? രണ്ടാം മണിക്കൂറില്‍ ലീഡ് 90 കടന്നു; 9 മന്ത്രിമാര്‍ പിന്നില്‍
തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം ആര് തിരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് ക്യാമ്പുകളില്‍ ആവേശമുയരുന്നു. ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും വോട്ടിങ് മെഷീനുകള്‍ തുറന്നതോടെ ചിത്രം മാറി. രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് ലീഡ് നില 90 സീറ്റുകള്‍ക്ക് മുകളിലെത്തിച്ച് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് പ്രാഥമിക സൂചനകള്‍.
മന്ത്രിപ്പട പതറുന്നു; ആറന്മുളയില്‍ വീണാ ജോര്‍ജ് പിന്നില്‍
സംസ്ഥാനത്തെ ശ്രദ്ധേയമായ പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിക്കുന്നത്. ഒമ്പതോളം മന്ത്രിമാര്‍ നിലവില്‍ പിന്നിലാണെന്നത് ഇടത് ക്യാമ്പിനെ ഞെട്ടിക്കുന്നുണ്ട്. ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജും കോണ്‍ഗ്രസിന്റെ യുവനേതാവ് അബിന്‍ വര്‍ക്കിയും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വീണാ ജോര്‍ജ് പിന്നിലാണ്. മന്ത്രി പി. രാജീവും പിന്നിലാണെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎ; തപാല്‍ വോട്ടില്‍ എല്‍ഡിഎഫ്
തപാല്‍ വോട്ടുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ജനകീയ വിധി വ്യക്തമാക്കുന്ന ഇവിഎം വോട്ടുകളില്‍ യുഡിഎഫ് ബഹുദൂരം മുന്നിലെത്തി. അതേസമയം, കേരളത്തില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ചു പറയുന്ന എന്‍ഡിഎ അഞ്ച് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ട്.
ഭരണം തിരിച്ചുപിടിക്കുമെന്നും നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നുമുള്ള വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ ഫലം മാറിമറിയുമെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എല്‍ഡിഎഫ് ഇപ്പോഴും വിശ്വസിക്കുന്നു.
In a dramatic shift during the Kerala assembly election vote counting, the UDF has crossed the 90-seat lead mark, with several key LDF ministers, including Veena George and P. Rajeev, currently trailing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."