'മവാസ' സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന്
കാളികാവ്: മാളിയേക്കലില്‍ 'മവാസ' നിര്‍മിച്ചുനല്‍കുന്ന സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം ഇന്ന്. 2006 ല്‍ രൂപീകരിച്ച മാളിയേക്കല്‍ പ്രവാസി കൂട്ടായ്മ 'മവാസ' മാളിയേക്കല്‍ ഉരലമടയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ പാലക്കത്തൊണ്ടി മൈമൂനയ്ക്കാണ് സ്‌നേഹഭവനം നിര്‍മിച്ചുനല്‍കുന്നത്. ആറു ലക്ഷം രൂപയിലേറെ ചെലവഴിച്ചാണ് ഇവരുടെ വീട്പണി പൂര്‍ത്തിയാക്കിയത്. അവധിക്കെത്തുന്ന പ്രവാസികളായ സംഘടനാഅംഗങ്ങള്‍ നിര്‍മാണ സാമഗ്രികള്‍ തലച്ചുമടെടുത്താണ് വീടുപണി നടത്തിയത്. 350ല്‍ ഏറെ പ്രവാസികളാണ് സ്‌നേഹഭവനം കൈമാറുന്ന ചടങ്ങിന് സാക്ഷിയാകാന്‍ നാട്ടിലെത്തിയിട്ടുള്ളത്.
മവാസയുടെ സ്‌നേഹഭവനപദ്ധതിക്ക് നാട്ടുകാരുടെ പിന്തുണയുമുണ്ട്. വീട്‌വെക്കാന്‍ ആവശ്യമായ സ്ഥലം നാട്ടുകാരാണ് സൗജന്യമായി നല്‍കുന്നത്. സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മവാസ മുഖ്യരക്ഷാധികാരി സി.കെ അബ്ദുല്‍ സലാം, ഖത്തര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ സക്കീര്‍ ഹുസൈന്‍, ഖത്തര്‍ ട്രഷറര്‍ പി.ടി അബ്ദുറഹ്മാന്‍, എം സഫ്‌വാന്‍, ബഹ്‌റൈന്‍ ജനറല്‍ കണ്‍വീനര്‍ കെ അബ്ദുസ്സലാം തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."