HOME
DETAILS
MAL
നമ്മള്‍ തൂക്കി... മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ കേരള സ്റ്റേറ്റ് നമ്പര്‍ 2 ബോര്‍ഡുള്ള കാര്‍; ചിത്രം പങ്കുവെച്ച് പി.എം.എ സലാം
Web Desk
May 04, 2026 | 7:58 AM
തിരുവനന്തപുരം:സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ 'കേരള സ്റ്റേറ്റ് 2' ബോര്‍ഡുള്ള കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം.
'നമ്മള്‍ തൂക്കി' എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. യു.ഡി.എഫ് അധികാരത്തിലേറിയാല്‍ മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സലാമിന്റെ പോസ്റ്റ്.
26 സീറ്റുകളില്‍ മത്സരിച്ച ലീഗ് 23 സീറ്റുകളിലാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന സൂചനകള്‍ക്കിടെയാണ് സലാമിന്റെ പോസ്റ്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."