HOME
DETAILS

'മാറ്റാൻ ഞങ്ങളുണ്ട്'; ചരിത്ര വിജയത്തിന് പിന്നാലെ വി.ഡി സതീശൻ; കേരളം ഇനി യുഡിഎഫ് നയിക്കും

  
Web Desk
May 04, 2026 | 10:01 AM

we are here to change vd satheesan after historic win udf to lead kerala now

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. "മാറ്റാൻ ആളുണ്ടോയെന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ. ടീം യുഡിഎഫ്. കേരളം ജയിച്ചു. ഇനി യുഡിഎഫ് നയിക്കും," സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ഭരണമാറ്റത്തിനായി ജനങ്ങൾ കാത്തിരിക്കുകയായിരുന്നു എന്നതിന്റെ തെളിവാണ് ഈ ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വിജയം ചരിത്രപരമായ അനിവാര്യത: രമേശ് ചെന്നിത്തല

യുഡിഎഫിന്റേത് ചരിത്രപരമായ മുന്നേറ്റമാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ 10 വർഷമായി കേരളം അനുഭവിച്ച ദുരിതങ്ങൾക്കും പ്രതിസന്ധികൾക്കുമുള്ള ജനങ്ങളുടെ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് തുടക്കം മുതൽ 100 സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടിരുന്നു. പലരും ഇത് അവിശ്വസിച്ചെങ്കിലും ജനവിധി അത് ശരിവെച്ചു. കാലാകാലങ്ങളായി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന വലിയൊരു വിഭാഗം വോട്ടർമാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. യുഡിഎഫ് മുന്നോട്ടുവെച്ച 'അഞ്ച് ഗ്യാരണ്ടികൾ' അധികാരമേറ്റാലുടൻ നടപ്പിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

"മുഖ്യമന്ത്രി പറഞ്ഞത് എൽഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടുമെന്നാണ്. എന്നാൽ നല്ല കമ്മ്യൂണിസ്റ്റുകാർ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു. പോസിറ്റീവ് അജണ്ടകൾക്ക് ലഭിച്ച അംഗീകാരമാണിത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ യുഡിഎഫ് പ്രവർത്തകരും നേതാക്കളും ഒരു മനസ്സോടെ 'ടീം യുഡിഎഫ്' ആയി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയമെന്ന് നേതൃത്വം വിലയിരുത്തുന്നു. ജനവിധിയെ പൂർണ്ണമായ ആദരവോടെയും ഉത്തരവാദിത്തത്തോടെയും കാണുന്നുവെന്നും നേതാക്കൾ വ്യക്തമാക്കി.

 

UDF’s historic victory in the Kerala elections, Opposition Leader V.D. Satheesan took to social media to celebrate the win, stating that "Team UDF" is ready to lead the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യസംഘം ഹാജിമാർ 11ന് മടങ്ങിയെത്തും; നെടുമ്പാശ്ശേരിയിൽ വിപുലമായ ഒരുക്കങ്ങൾ

Kerala
  •  3 days ago
No Image

ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി

Kerala
  •  3 days ago
No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  3 days ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  3 days ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  3 days ago
No Image

പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  3 days ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  3 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  3 days ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  3 days ago