HOME
DETAILS

പുതുപ്പള്ളിയിൽ പിതാവിന്റെ റെക്കോർഡും തകർത്ത് ചാണ്ടി ഉമ്മന് ‍ചരിത്രവിജയം

  
Web Desk
May 04, 2026 | 10:48 AM

chandy oommen clinches historic win in puthuppally breaks fathers record

കോട്ടയം: അക്ഷരനഗരിയെ ആവേശക്കടലാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം. പിതാവ് 2011-ൽ സ്ഥാപിച്ച 33,255 വോട്ടുകളുടെ ഭൂരിപക്ഷമെന്ന റെക്കോർഡും തിരുത്തിക്കുറിച്ചാണ് മകൻ നിയമസഭയിലേക്ക് നടന്നു കയറുന്നത്. 52,907 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷമാണ് ഇത്തവണ പുതുപ്പള്ളി ചാണ്ടി ഉമ്മന് സമ്മാനിച്ചത്.

ആർഭാടങ്ങളില്ലാത്ത, തികച്ചും വ്യത്യസ്തമായ പ്രചാരണ ശൈലിയാണ് ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ സ്വീകരിച്ചത്. പരിസ്ഥിതി സൗഹൃദപരമായ പ്രചാരണത്തിന് മുൻഗണന നൽകി ഫ്ലക്സുകളും ബാനറുകളും പൂർണ്ണമായും ഒഴിവാക്കി. പോസ്റ്ററുകൾക്ക് പകരം പഴയകാലത്തെ അനുസ്മരിപ്പിക്കും വിധം ചുവരെഴുത്തുകളിലൂടെയാണ് വോട്ടർമാരെ സമീപിച്ചത്. മണ്ഡലത്തിലുടനീളം സൈക്കിളിൽ യാത്ര ചെയ്ത് വോട്ടർമാരെ നേരിൽ കണ്ടത് ജനശ്രദ്ധയാകർഷിച്ചു. രാഹുൽ ഗാന്ധിക്കൊപ്പമുള്ള സൈക്കിൾ റാലിയും വലിയ ആവേശമാണ് പ്രവർത്തകർക്കിടയിൽ ഉണ്ടാക്കിയത്.

കാരുണ്യത്തിന്റെ രാഷ്ട്രീയം

പ്രചാരണത്തിനായി മാറ്റിവെച്ച തുക ധൂർത്തടിക്കാതെ, വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ വിനിയോഗിക്കുമെന്ന ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം വോട്ടർമാരെ സ്വാധീനിച്ച പ്രധാന ഘടകമാണ്. കൊട്ടിക്കലാശവും ആഘോഷങ്ങളും ഒഴിവാക്കി ലളിതമായ രീതിയിലായിരുന്നു സ്ഥാനാർത്ഥിയുടെ നീക്കങ്ങൾ.

"അമ്പത്തിമൂന്ന് വർഷം ഉമ്മൻ ചാണ്ടിയെ ഹൃദയത്തിലേറ്റിയ പുതുപ്പള്ളി, അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ആ സ്നേഹം മകനിലൂടെ കാത്തുസൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വമ്പിച്ച വിജയം" എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയുടെ ചരിത്രം ഇങ്ങനെ

1970-ൽ കരുത്തനായ ഇ.എം. ജോർജിനെ 7,288 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്റെ അശ്വമേധം തുടങ്ങിയത്. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പിലും പുതുപ്പള്ളിക്കാർ അദ്ദേഹത്തെ കൈവിട്ടിട്ടില്ല. 2023-ലെ ഉപതിരഞ്ഞെടുപ്പിൽ 37,000 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ചാണ്ടി ഉമ്മൻ, ഇത്തവണ അത് അൻപതിനായിരത്തിന് മുകളിലെത്തിച്ച് മണ്ഡലത്തിൽ തന്റെ പിടിയുറപ്പിച്ചു. പുതുപ്പള്ളി ഇനി മകന്റെ കൈകളിൽ സുരക്ഷിതമെന്ന് അടിവരയിടുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

 

In a historic by-election in Puthuppally, Chandy Oommen secured a landslide victory, surpassing the record previously held by his father, the late Oommen Chandy. Representing the United Democratic Front (UDF), Chandy Oommen won by a massive margin of over 37,000 votes, reaffirming his family’s decades-long legacy in the constituency while creating a new milestone in Kerala politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ പദ്ധതികൾ പരിഷ്‌കരിക്കും; മിനിസ്റ്റർ ടോക്ക് എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ മന്ത്രി)

Kerala
  •  15 days ago
No Image

പ്ലസ്ടു: മലബാറിലെ താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണം; നിലവാരത്തകർച്ചയുടെ കാരണം കുട്ടികളുടെ ബാഹുല്യം

Kerala
  •  15 days ago
No Image

നീറ്റ് റീഫണ്ട്: ബാങ്ക് വിവരങ്ങൾ 27 വരെ സമർപ്പിക്കാം

Kerala
  •  16 days ago
No Image

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

International
  •  16 days ago
No Image

നവകേരള യാത്രയിലെ 'രക്ഷാ പ്രവര്‍ത്തനം'; അഞ്ച് പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും 

Kerala
  •  16 days ago
No Image

പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  16 days ago
No Image

മഴ തന്നെ... ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

Kerala
  •  16 days ago
No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  16 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  16 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  16 days ago