കാളികാവ് ഹിമ കെയര്‍ ഹോം അഭ്യുദയ കാംക്ഷികള്‍ ഒത്തുകൂടി
കാളികാവ്: കാളികാവ് അടയ്ക്കാക്കുണ്ടില്‍ തുടങ്ങാനിരിക്കുന്ന ഹിമ കെയര്‍ ഹോമില്‍ പരിസര പഞ്ചായത്തുകളില്‍ നിന്നെത്തിയ അഭ്യുദയകാംക്ഷികള്‍ സംഗമിച്ചു.
പരിപാലിക്കാനും പരിചരിക്കാനും ഉറ്റവരോ ഉടയവരോ ഇല്ലാതെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യ പരിചരണത്തിനാവശ്യമായ ക്ലിനിക്കിന്റെയും ഗൃഹാതുരത്വം സമ്മാനിക്കുന്ന രീതിയില്‍ ക്രമീകരിച്ചിട്ടുള്ള ഹിമ സ്‌നേഹ വീടുകളുടെയും നിര്‍മാണം ത്വരിതപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.
സയ്യിദ് ഒ.എം.എസ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍, സുലൈമാന്‍ ഫൈസി മാളിയേക്കല്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, സി. അബ്ദുല്ല മൗലവി വണ്ടൂര്‍, പി.കെ മുസ്തഫ ഹാജി (ഖത്തര്‍), ഇ.പി അബ്ദുല്‍ ഗഫൂര്‍ ബഹ്‌റൈന്‍, പുത്തൂര്‍ ഉമര്‍ ജിദ്ദ, എന്‍.കെ അബ്ദുറഹ്മാന്‍ സാഹിബ്, എം.എ റസാഖ് ഇരിങ്ങാട്ടിരി, ഹിമ ചെയര്‍മാന്‍ എ.പി ബാപ്പു ഹാജി, ജനറല്‍സെക്രട്ടറി ഫരീദ് റഹ്മാനി കാളികാവ്, ഡയറക്ടര്‍ സലാം ഫൈസി ഇരിങ്ങാട്ടിരി, ബഹാഉദ്ദീന്‍ ഫൈസി ഉദരംപൊയില്‍, മോയിക്കല്‍ ഇണ്ണി ഹാജി, നിസാര്‍ തങ്ങള്‍ ആമപ്പൊയില്‍, അനീസ് കുരാട്, നൗഷാദ് എടപ്പറ്റ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."