'സി.പി.എം മാര്‍ച്ച് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍'
അരീക്കോട്: സി.പി.എം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് അരീക്കോട് പൊലിസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാര്‍ച്ച് കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള തന്ത്രമാണെന്നും പള്ളി, മദ്‌റസ പോലുള്ള മതസ്ഥാപനങ്ങളടെ പ്രശനങ്ങളില്‍ ഇടപെട്ട് നാട്ടില്‍ സമാധാനഭംഗം സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി നേരിടുമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
മുക്കാല്‍ നൂറ്റണ്ടിലധികം പഴക്കമുള്ള തച്ചണ്ണയിലെ പള്ളിയും മദ്‌റസയും അടച്ച് പൂട്ടിക്കാന്‍ കൂട്ട് നില്‍ക്കുന്ന സി.പി.എം നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന്ന് തുല്യമാണെന്നും പ്രസതാവനയില്‍ സൂചിപ്പിച്ചു. ഷൗക്കത്തലി ദാരിമി അധ്യക്ഷനായി. ഉമര്‍ ദര്‍സി തച്ചണ്ണ ഉദ്ഘാടനം ചെയ്തു. കെ.എ റഷീദ് ദാരിമി, കെ.എ റഷീദ് മൈത്ര, സമദ് മൗലവി, കെ ശിഹാബുദീന്‍ തച്ചണ്ണ, വി.ടി.എ ലതീഫ് പാവണ്ണ, ശാഫി യമാനി, സിറാജുദീന്‍ വാക്കിയത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."