കുവൈത്ത് പൗരത്വം വ്യാജമായി നേടിയ സഊദി പൗരന് ഏഴ് വര്‍ഷം തടവും 9.7 കോടി രൂപയുടെ കനത്ത പിഴയും
കുവൈത്ത് സിറ്റി: വ്യാജരേഖകള്‍ ചമച്ച് കുവൈത്ത് പൗരത്വം നേടിയ കേസില്‍ സഊദി പൗരന് ഏഴ് വര്‍ഷം കഠിനതടവും 3,16,000 കുവൈത്ത് ദീനാര്‍ (ഏകദേശം 9.7 കോടി രൂപ) പിഴയും വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. 1993 മുതല്‍ 2025 വരെയുള്ള ദീര്‍ഘകാലയളവില്‍ നടന്ന വന്‍ പൗരത്വ തട്ടിപ്പിലാണ് ജഡ്ജി അല്‍ ദുവൈഹി അല്‍ ദുവൈഹിയുടെ നേതൃത്വത്തിലുള്ള കോടതി വിധി പുറപ്പെടുവിച്ചത്.
35,000 ദീനാര്‍ നല്‍കിയാണ് പ്രതി കുവൈത്ത് പൗരത്വം സംഘടിപ്പിച്ചത്. മറ്റൊരാളുടെ മകനാണെന്ന് തെറ്റായി അവകാശപ്പെട്ടായിരുന്നു തട്ടിപ്പ്. എന്നാല്‍ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തിയുടെ മകനാണെന്ന വാദം വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതിയുടെ ബയോമെട്രിക് വിരലടയാളം സഊദി ഐഡന്റിറ്റി കാര്‍ഡിലെ വിവരങ്ങളുമായി പൊരുത്തപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. കേസില്‍ പ്രതിയുടെ പിതാവിനും ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
വ്യാജ പൗരത്വം ഉപയോഗിച്ച് പ്രതി പ്രതിരോധ മന്ത്രാലയത്തില്‍ കോര്‍പ്പറല്‍ ആയും ആഭ്യന്തര മന്ത്രാലയത്തില്‍ പോലീസ് ഓഫീസറായും ജോലി നേടിയിരുന്നു. ഈ കാലയളവില്‍ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍, വായ്പകള്‍, പെന്‍ഷന്‍ ഇനത്തിലുമായി 1,05,000 ദീനാറിലധികം തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇയാള്‍ കൈപ്പറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്‍ തുക പിഴയായി ഒടുക്കാന്‍ കോടതി ഉത്തരവിട്ടത്.
Summary: A Saudi national was sentenced to seven years in prison and ordered to pay a fine of 316,000 Kuwaiti Dinar by the Kuwaiti Criminal Court for obtaining citizenship through fraudulent means. The court found that the individual had paid 35,000 Dinar to falsely claim citizenship by posing as the son of a Kuwaiti citizen. The fraud was uncovered when the defendant's biometric fingerprints matched those on his original Saudi identification documents. The defendant’s accomplice, who acted as his father in the scheme, also received a seven-year prison sentence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."