ജിദ്ദ കെ.എം.സി.സി റഹീം മേച്ചേരി പുരസ്‌കാരം എം.ഐ തങ്ങള്‍ക്ക് കൈമാറി
കൊണ്ടോട്ടി: പ്രമുഖ പത്രാധിപര്‍ റഹീംമേച്ചേരിയുടെ സ്മരണക്കായി ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ. എം.സി.സിയുടെ അഞ്ചാമതു റഹീം മേച്ചേരി പുരസ്‌കാരം എം. ഐ തങ്ങള്‍ക്കു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. മുസ്‌ലിംലീഗ് രാഷ്ട്രീയത്തെ അധികരിച്ച് എഴുതിയ ഒട്ടേറെ പുസ്തകങ്ങളും മറ്റു സംഭാവനകളും മുന്‍ നിര്‍ത്തിയാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ഡോ.എം.കെ.മുനീര്‍ എന്നിവരടങ്ങുന്ന കമ്മറ്റി എം.ഐ.തങ്ങളെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. 25000 രൂപയും മൊമന്റോയും അടങ്ങുന്നതാണു പുരസ്‌കാരം.
ചടങ്ങില്‍ രായീന്‍കുട്ടി നീറാട് അധ്യക്ഷനായി. അവാര്‍ഡ് തുക പി.വി ഹസ്സന്‍സിദ്ദീഖ് കൈമാറി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.സൈതലവി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പുരസ്‌ക്കാരത്തെക്കുറിച്ചു ജിദ്ദ കെ.എം.സി.സി സെക്രട്ടറി സി.കെ ഷാക്കിര്‍ വിശദീകരിച്ചു.
ടി.വി ഇബ്രാഹിം എം.എല്‍.എ, ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് കെ.മുഹമ്മദുണ്ണി ഹാജി, കെ.എം.സി.സി സൗദി നാഷനല്‍ കമ്മറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, സെക്രട്ടറി അഷ്‌റഫ് വേങ്ങാട്, പഴേരി കുഞ്ഞിമുഹമ്മദ്, പി.വി മുഹമ്മദ് അരീക്കോട്, പി. മോയുട്ടി മൗലവി, സി.ടി മുഹമ്മദ്, പി.എ ജബ്ബാര്‍ ഹാജി, ബാലകൃഷ്ണന്‍ ഒളവട്ടൂര്‍, എം.കെ നൗഷാദ്, അബ്ദുറഹിമാന്‍ അയക്കോടന്‍, നിസാം മമ്പാട്, വി.പി മുസ്തഫ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."