HOME
DETAILS
MAL
അങ്കണവാടി വര്‍ക്കേഴ്സിന്റെ ഓണറേറിയം: സര്‍ക്കാര്‍ ഇടപെടണം: എസ്.ടി.യു
backup
September 16 2016 | 19:09 PM
മലപ്പുറം: അങ്കണവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്പേര്സ് ഓര്ഗനൈസേഷന് (എസ്.ടി.യു) ജില്ലാ കമ്മിറ്റി യോഗം മലപ്പുറത്ത് ചേര്‍ന്നു. അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നീക്കിവെക്കേണ്ട പദ്ധതി വിഹിതം പല പഞ്ചായത്തുകളും നീക്കിവെയ്ക്കാന്‍ തയാറായിട്ടില്ല. ഈ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്. ജില്ലാ പഞ്ചായത്തും സര്‍ക്കാരും ഈ കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും വര്‍ധിപ്പിച്ച ഓണറേറിയം കുടിശിഖ സഹിതം ലഭ്യമാക്കാന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി. സമീറ മുസ്തഫ, സാബിറ സലീം, റംലാബി, പി. കുഞ്ഞീരുമ്മ, ടി.പി റൈഹാനത്ത്, പി. നഫീസ, എ. മുബീന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."