മെറ്റയില്‍ കടുംവെട്ട്; 7,800 ജീവനക്കാരെ കൂടി പിരിച്ചുവിടുന്നു; ചൈനീസ് എ.ഐ ആപ്പുകള്‍ വാങ്ങാന്‍ നീക്കം
സാന്‍ഫ്രാന്‍സിസ്‌കോ: മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 7,800 ജീവനക്കാരെ കൂടി 16 ദിവസത്തിനിടെ പിരിച്ചുവിടാനാണ് നീക്കം.
നേരത്തെ 8000 ജീവനക്കാരെ ഈ മാസം ആദ്യം പിരിച്ചുവിട്ടിരുന്നു. മെയ് 20 നകം 7,800 ജീവനക്കാര്‍ക്കു കൂടി മെറ്റ നോട്ടിസ് നല്‍കും. എ.ഐയെ ഉപയോഗിച്ച് മനുഷ്യ വിഭവശേഷി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ 10 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ മെറ്റ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പിരിച്ചുവിടല്‍ നടപ്പാക്കിയിരുന്നത്. മെറ്റയില്‍ 77,000 ത്തിലധികം ജീവനക്കാരുണ്ട്. നിര്‍മിത ബുദ്ധി വികസിപ്പിച്ചെടുക്കാന്‍ മെറ്റ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചത്. നിലവില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതോടൊപ്പം പുതിയ തസ്തികയിലും 6000 പേരെ കുറയ്ക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.
വിദേശനിക്ഷേപം തടഞ്ഞ് ചൈനയുടെ ചെക്ക്
ബെയ്ജിങ്: ചൈനയിലെ സ്റ്റാര്‍ട്ടപ്പ് ആപ്പുകളെ മെറ്റ റാഞ്ചുന്നത് തടയാന്‍ വിദേശ നിക്ഷേപത്തില്‍ നിയന്ത്രണവുമായി ചൈന. ചൈനയിലെ എ.ഐ സ്റ്റാര്‍ട്ടപ്പുകളെ വാങ്ങാനാണ് മെറ്റ ശ്രമം നടത്തിയത്. ഇതു മുന്നില്‍ക്കണ്ട് നാഷനല്‍ ഡെവലപ്‌മെന്റ് ആൻഡ് റിഫോംസ് കമ്മിഷന്‍ (എന്‍.ഡി.ആര്‍.സി) ആണ് ദേശീയ സുരക്ഷാ റിവ്യൂ മെക്കാനിസം അനുസരിച്ച് നടപടി വിലക്കിയത്. 2021 മുതലുള്ള നിക്ഷേപങ്ങള്‍ക്ക് വിലക്ക് ബാധകമാകും. 200 കോടി ഡോളര്‍ മുടക്കി ചൈനയിലെ എ.ഐ സ്റ്റാര്‍ട്ടപ്പുകള്‍ വാങ്ങാനാണ് മെറ്റ ശ്രമിച്ചത്.സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റയുടെ കമ്പനിയാണ് ചൈനീസ് ആപ്പുകള്‍ വാങ്ങാന്‍ നീക്കം നടത്തിയത്. ഇതു മനസിലാക്കിയാണ് ചൈന വിദേശ നിക്ഷേപത്തിന് നിയന്ത്രണം കൊണ്ടുവന്നത്. അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനീസ് എ.ഐ ടാലന്റുകളും ടെക്‌നോളജിയും വില്‍ക്കുന്നത് അനുവദിക്കില്ലെന്ന് ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഏഷ്യ ഗ്രൂപ്പിന്റെ ഹാന്‍ ഷെന്‍ ലിന്‍ പറഞ്ഞു.
Another round of mass layoffs at Meta. The company is moving to lay off an additional 7,800 employees within 16 days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."