HOME
DETAILS

'പ്രൊജക്ട് ഫ്രീഡം' ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ട്രംപ്; ഇറാന്‍-യു.എസ് സമാധാന കരാര്‍ ചര്‍ച്ച പുരോഗമിക്കുന്നു

  
Web Desk
May 06, 2026 | 7:10 AM

trump pauses project freedom in hormuz as us-iran peace talks advance tensions persist

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാന്‍ എന്ന അവകാശ വാദത്തില്‍ അമേരിക്ക നടത്തിവന്നിരുന്ന 'പ്രോജക്റ്റ് ഫ്രീഡം' ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക നീക്കം തുടങ്ങി രണ്ടാം ദിനമാണ് ഉത്തരവ് മരവിപ്പിക്കുന്നത്. ഇറാനുമായി അന്തിമ സമാധാന കരാറില്‍ ഒപ്പുവെക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ്  നിര്‍ണ്ണായക നീക്കം.

തന്റെ സോഷ്യല്‍ പ്ലാറ്റ്ഫോമായ ദ ട്രൂത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതി ഉണ്ടായതും കാരണമായി-ട്രംപ് അവകാശപ്പെട്ടു. 'ഇറാനുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് പരിശോധിക്കാന്‍ കുറച്ചു കാലത്തേക്ക് പ്രോജക്ട് ഫീഡം നിര്‍ത്തിവെക്കാന്‍ ഇരുവിഭാഗവും ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം, മേഖലയിലെ ഉപരോധം ശക്തമായി തന്നെ തുടരും,' ദ ട്രൂത്തില്‍ ട്രംപ് കുറിച്ചു. ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' പൂര്‍ത്തിയായതായും ഇനി തങ്ങള്‍ക്കെതിരെ പ്രകോപനമുണ്ടായാല്‍ മാത്രമേ തിരിച്ചടി നല്‍കൂ എന്നും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും വ്യക്തമാക്കി. 

എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലേയും ഗള്‍ഫ് മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഡ്രോണ്‍ ആക്രമണം ശക്തമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇറാന്റെ നിരവധി ബോട്ടുകളും മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. 

അതിനിടെ, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഭൂപടം പുറത്തിറക്കിയിരിക്കുകയാണ് ഇറാന്‍.  തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള പാതയിലൂടെയല്ലാതെ പോകുന്ന കപ്പലുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ കടലിടുക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഇറാന്റെ ശ്രമത്തിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് റൂബിയോ വ്യക്തമാക്കി.


ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയത്. ഇതോടെ ലോകത്തിലെ ഇന്ധന വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗമാണ് തടസ്സപ്പെട്ടത്. ഇത് ആഗോളതലത്തില്‍ എണ്ണ, വളം തുടങ്ങിയ ഉത്പന്നങ്ങളുടെ വിലകള്‍ കുതിച്ചുയരാനും ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിലാകാനും കാരണമായി.

president donald trump orders temporary halt to ‘project freedom’ in the hormuz strait amid progress in us-iran peace negotiations, while gulf region tensions and drone attacks continue, affecting global oil supply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് 

Weather
  •  3 days ago
No Image

ഔദ്യോഗിക പകിട്ടുകൾ വേണ്ട; 'ഗാർഡ് ഓഫ് ഓണർ' നിരസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  3 days ago
No Image

കാമുകിമാര്‍ക്ക് ഐഫോണ്‍ സമ്മാനിക്കാന്‍ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകള്‍ മോഷ്ടിച്ചു; കൗമാരക്കാരെ 12 മണിക്കൂറിനുള്ളില്‍ പൊക്കി പൊലിസ്

National
  •  3 days ago
No Image

മൂന്നാം ദിനം മന്ത്രിയുടെ രാജി- ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡി.കെ, മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്ന് രാമലിംഗ റെഡ്ഡി

National
  •  3 days ago
No Image

ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  3 days ago
No Image

പുതിയ ലുക്കിലും ഫീച്ചറുകളിലും; ഇന്നോവ ക്രിസ്റ്റക്ക് പുത്തൻ അപ്‌ഡേഷനുമായി ടൊയോട്ട

National
  •  3 days ago
No Image

കോഴിക്കോട്ട് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

അണ്ണാമലൈ ബി.ജെ.പി വിട്ടു; രാജി കേന്ദ്ര നേതൃത്വം സ്വീകരിച്ചു 

National
  •  3 days ago
No Image

അറബി പഠിക്കാനായി അവർ കോടതിയും കയറി, എന്നിട്ടും...

Kerala
  •  3 days ago
No Image

അടുത്തെത്തി രണ്ടാം ആണ്ട്: പുനരധിവാസ പട്ടികയിലില്ലാതെ ദുരന്തബാധിതർ

Kerala
  •  3 days ago