HOME
DETAILS

തമിഴ്‌നാട്ടില്‍ ടി.വി.കെ- എ.ഐ.എ.ഡി.എം.കെ സഖ്യം?; പിന്തുണ ആവശ്യപ്പെട്ട് വിജയ് കത്തയച്ചതായി റിപ്പോര്‍ട്ട്, പളനിസ്വാമി സന്നദ്ധ അറിയിച്ചതായും സൂചന

  
Web Desk
May 06, 2026 | 7:43 AM

aiadmk mulls supporting vijays tvk in tamil nadu as political maneuvering intensifies

ചെന്നൈ: തമിഴകത്ത് നിന്ന് വീണ്ടും 'സര്‍പ്രൈസ്'. വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ നല്‍കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ എഐഎഡിഎംകെ നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത. ടി.വി.കെയെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.എ.ഡി.എം.കെയില്‍ ഗുരുതരമായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കകമാണ് പുതിയ വാര്‍ത്ത. പിന്തുണ തേടി വിജയ് പാര്‍ട്ടി  മേധാവി എടപ്പാടി കെ പളനിസ്വാമിയുടെ വസതിയിലേക്ക് ബുധനാഴ്ച ഒരു കത്ത് അയച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വിജയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം എ.ഐ.എ.ഡി.എം.കെ പരിഗണിക്കുന്നതായാണ് വിവരം.

തമിഴ്‌നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ പിന്തുണയ്ക്കുന്നതിനായി രാജ്യസഭാ എംപി സിവി ഷണ്‍മുഖത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിഭാഗം ചില എം.എല്‍.എമാരുടെ പിന്തുണ തേടിയതായി നേരത്തെ  റിപ്പോര്‍ട്ടുണ്ടായിരുന്നു. ടി.വികെയുമായി സഖ്യം ചേരാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പളനിസ്വാമിക്ക് സമ്മര്‍ദ്ദമുണ്ടെന്നാണ് സൂചന. വിജയുടെ അടുത്ത അനുയായി ആദവ് അര്‍ജുന ഇ.പി.എസിനെ കണ്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതിനിടെ, ടി.വി.കെയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം,  എന്‍.ഡി.എയുമായോ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായോ സഖ്യമുണ്ടാക്കരുതെന്ന വ്യവസ്ഥ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.

പിന്തുണ നല്‍കുന്ന കത്ത് കോണ്‍ഗ്രസ് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് സൂചന. ഇടതു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടതു നേതാക്കളോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനിടെ, മന്ത്രിസഭാ രൂപീകരണം ആവശ്യപ്പെട്ട് ടി.വി.കെ നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും.

സംസ്ഥാനത്തെ 234 സീറ്റുകളില്‍ 108 സീറ്റുകളിലാണ് ടി.വി.കെ വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് വെറും പത്ത് സീറ്റുകള്‍ മാത്രം അകലെ നില്‍ക്കുന്ന ജയമായിരുന്നു ടി.വി.കെയുടേത്. കേവല ഭൂരിപക്ഷമായ 118 എന്ന സംഖ്യയിലേക്കെത്തിക്കാതെ സത്യപ്രതിജ്ഞക്ക് വിളിക്കില്ലെന്ന് ഗവര്‍ണറും വ്യക്തമാക്കിയിരുന്നു. മെയ് 7ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഒപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 

 

amidst internal splits, aiadmk reportedly considers backing vijay-led tvk in tamil nadu. with congress already extending support, the stage is set for a potential alliance government formation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  4 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  4 days ago
No Image

ഇനി സഹയാത്രികനല്ല, പാര്‍ട്ടി അംഗം;  സി.പി.എം അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീല്‍

Kerala
  •  4 days ago
No Image

നന്ദി അറിയിക്കാൻ കോഴിക്കോട് സമസ്ത കാര്യാലയത്തിലെത്തി അബ്ദുൽ റഹീം; നേതാക്കളെ സന്ദർശിച്ചു

Kerala
  •  4 days ago
No Image

കൊല്ലം നഗരമധ്യത്തിലെ കൊലപാതകം; പ്രതി സീരിയല്‍ കില്ലറെന്ന് സംശയം; പ്രതിയെ പിടികൂടാനാവാതെ പൊലിസ്

Kerala
  •  4 days ago
No Image

സമാനതകളില്ലാത്ത പോരാട്ടത്തിന് അംഗീകാരം: ഗസ്സയിലെ മാധ്യമപ്രവർത്തകർക്ക് 'ഗോൾഡൻ പെൻ ഓഫ് ഫ്രീഡം' പുരസ്‌കാരം

International
  •  4 days ago
No Image

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

Kerala
  •  4 days ago
No Image

ട്രോൾ പങ്കുവെച്ചതിന് സസ്‌പെൻഷൻ, കൂട്ടസ്ഥലംമാറ്റം: സർക്കാരിന് കടുത്ത അസഹിഷ്ണുതയെന്ന് പ്രതിപക്ഷം; സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക്

Kerala
  •  4 days ago