HOME
DETAILS

കര്‍ഷക രജിസ്‌ട്രേഷന്‍ ജില്ലയില്‍ അവതാളത്തില്‍

  
backup
September 16 2016 | 19:09 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf


മലപ്പുറം: കര്‍ഷകരുടെ സമഗ്ര വിവരങ്ങള്‍ ഇ-സാങ്കേതിക വിദ്യയിലേക്കു മാറ്റുന്ന കര്‍ഷക രജിസ്‌ട്രേഷന്‍ ജില്ലയില്‍ മന്ദഗതിയില്‍. ആനൂകൂല്യങ്ങളടക്കം കര്‍ഷക വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ഡിജിറ്റല്‍ സംവിധാനമാണ് രജിസ്‌ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കാതെ മുടങ്ങുന്നത്. നാലു വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി മുഴുവനാക്കുന്നതിനു സാധ്യമാകാതെ വരികയും പലയിടത്തും വിവരങ്ങള്‍ പൂര്‍ണമായി ലഭ്യമല്ലാതിരിക്കുകയും ചെയ്തതാണ് രജിസ്‌ട്രേഷന്‍ നടപടിക്കു തിരിച്ചടിയായത്. കര്‍ഷകരുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയില്‍ രേഖകള്‍, കുടുംബ പശ്ചാത്തലം എന്നിവ അടങ്ങുന്ന വിവരങ്ങളാണ് ഉള്‍ക്കൊള്ളിക്കുന്നത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിന് കൃഷിവകുപ്പ് അക്ഷയ കേന്ദ്രങ്ങളുമായി ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതു പ്രകാരം ഓരോ അപേക്ഷക്കും 10 രൂപ വീതം അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരുന്നു. കൃഷി ഭവനുകളില്‍ സ്വീകരിച്ചിരുന്ന അപേക്ഷകള്‍ കൃഷി ഓഫീസര്‍മാര്‍ പരിശോധിച്ച് ഡാറ്റാ എന്‍ട്രിക്കായി തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങള്‍ക്ക് കൈമാറുകയായിരുന്നു.
അപേക്ഷയില്‍ അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ അപൂര്‍ണമായതാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ അവതാളത്തിലാക്കിയെതന്നാണ് പറയുന്നത്. ആനൂകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനോ ഗുണഭോക്താക്കളെ കണ്ടെത്താനോ സാധിക്കാതെ വന്നതോടെ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ വിവരങ്ങള്‍ വീണ്ടും അപ്‌ലോഡ് ചെയ്യുകയാണിപ്പോള്‍.
ജില്ലയില്‍ 20 കൃഷി ബ്ലോക്കുകളിലായി 1,58,692 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും അപേക്ഷകളില്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് പരിഹാര നടപടി കണ്ടെത്തിയത്. ഒരു ദിവസം പത്ത് എണ്ണം വീതമേ പൂര്‍ത്തിയാക്കാന്‍ സാധിക്കുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, കര്‍ഷകരുടെ ഭൂമി സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ വിവരം, ബാങ്ക് അക്കൗണ്ട്, വായ്പ സംബന്ധിച്ച വിവരങ്ങള്‍ അടക്കം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റിന്റെ വേഗതക്കുറവും നടപടികള്‍ വൈകിപ്പിക്കുന്നുണ്ട്. നാലു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച അപേക്ഷ പ്രകാരം വീണ്ടും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഭൂമി കൈമാറ്റം, പാട്ടക്കരാര്‍ തീര്‍ന്നതുമടക്കമുള്ള വരുന്നതോടെ വിവരങ്ങള്‍ പൂര്‍ണമായും മാറ്റി പുതിയത് ചേര്‍ക്കുകയും ചെയ്യേണ്ട സാഹചര്യവുമുണ്ട്.
2000 മുതല്‍ 3000 വരെ അപേക്ഷകള്‍ കൃഷി ഓഫീസര്‍മാര്‍ തദ്ദേശ സ്ഥാപന പരിധികളില്‍ വിതരണം ചെയ്തിരുന്നു. വിവിധ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും രണ്ടായിരത്തോളം വരും. 12,718 പേര്‍ രജിസ്റ്റര്‍ ചെയ്ത കൊണ്ടോട്ടിയിലാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷന്‍ നടന്നത്. 12,413, 12,372 പേര്‍ രജിസ്റ്റര്‍ ചെയ്ത താനൂരും മങ്കടയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏഴു ബ്ലോക്കുകളില്‍ 10,000ത്തിനു മുകളില്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago