ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി; നടപടി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍
കട്ടപ്പന: ഇടുക്കിയില്‍ കയ്യേറ്റം ആരോപിച്ച് ക്ഷേത്രവും ചര്‍ച്ചും പൊളിച്ചുമാറ്റി. പൂപ്പാറയിലാണ് സംഭവം. പുഴയോര ഭൂമി കയ്യേറി എന്ന് ആരോപിച്ചാണ് നടപടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കനത്ത പൊലിസ് സംരക്ഷണത്തിലാണ് പൊളിച്ചു മാറ്റല്‍ നടപടികള്‍ നടന്നത്.
വീടുകളടക്കം 88 കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പന്നിയാര്‍ പുഴയുടെ കയ്യേറി എന്നാണ് പറയുന്നത്. 2023ലാണ് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
ദുരന്ത നിവാരണത്തിന്റെ ഭാഗമായാണ് ഒഴിപ്പിക്കലെന്ന് ജില്ലാ കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് വ്യക്തമാക്കി. കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഉണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്. 500 ഓളം പൊലിസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സുരക്ഷക്കെത്തിയിരുന്നു. അഞ്ചു മണിയോടെ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെ പൊളിച്ചുനീക്കലിലേക്ക് കടക്കുകയായിരുന്നു. 29 കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളും പട്ടികയിലുണ്ട്. തമിഴ് വംശജരാണ് ഇവിടെ താമസിക്കുന്നവരില്‍ അധികവും. ഇവരുടെ പുനരധിവാസം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.
ഇവരില്‍ 15 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ താല്‍ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.
authorities demolished a temple, church, and several structures in idukki’s pooppra following a kerala high court order over alleged encroachment on panniyar riverbank land amid heavy police security and local protests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."