HOME
DETAILS

എം.എല്‍.എമാരെ കണ്ടു, നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും; മുഖ്യമന്ത്രി തീരുമാനം ഉടന്‍ എന്ന് അജയ് മാക്കന്‍

  
Web Desk
May 07, 2026 | 9:40 AM

congress leadership to decide kerala chief minister soon amid satheesan and kc venugopal claims

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനം ഉടന്‍ എന്ന് നിരീക്ഷ സംഘാംഗം അജയ് മാക്കന്‍. മുഴുവന്‍ എം.എല്‍.എമാരേയും കണ്ടെന്നും സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 


എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് മുകുള്‍ വാസ്‌നിക് പ്രതികരിച്ചു. തീരുമാനമെടുക്കാന്‍ എ.ഐ.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയെന്ന് മുകുള്‍ വാസ്‌നിക് വ്യക്തമാക്കി. 

അതേസമയം, തനിക്ക് 35 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പദമല്ലാത്തതൊന്നും തനിക്ക് വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്നതാണ് പൊതുവികാരമായി ഉയരുന്നത്. സോഷ്യല്‍ മീഡിയകളിലും ഈ ആവശ്യം ശക്തമാണ്. അദ്ദേഹത്തിനായി തെരുവില്‍ ഇറങ്ങണം എന്ന ആഹ്വാനം വരെ പ്രചരിക്കുന്നുണ്ട്. 45 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ട് കെ.സി വേണുഗോപാലും രംഗത്തുണ്ട്. എം.പിമാരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. കൊടിക്കുന്നില്‍ സുരേഷ്. എം.കെ രാഘവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു.

congress observers said a decision on the next kerala chief minister will be announced soon after meeting all mlas, while vd satheesan and kc venugopal continue to claim majority support within the party.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ റെഡ് അലര്‍ട്ടില്ല, ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  16 hours ago
No Image

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

Kerala
  •  16 hours ago
No Image

രക്ഷാപ്രവര്‍ത്തന കേസ്: 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം';  എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐ.മാര്‍

Kerala
  •  17 hours ago
No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  18 hours ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  19 hours ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  19 hours ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  20 hours ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  20 hours ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  20 hours ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  20 hours ago