വിജയ്‌യെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം; ഗവര്‍ണര്‍ക്കെതിരെ വ്യാപക പ്രതിഷേധം; വിജയ്ക്ക് പിന്തുണയുമായി ഡിഎംകെയും സിപിഐയും
ചെന്നൈ: തമിഴ്‌നാട്ടില്‍ വിജയ്‌യുടെ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധം കനക്കുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടിക്കെതിരെ ഡിഎംകെ, വിസികെ, സിപിഐ, കമല്‍ഹാസന്റെ എംഎന്‍എം തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണമെന്നാണ് ആവശ്യം.
തമിഴ്‌നാട് നിയമസഭയില്‍ കേവല ഭൂരിപക്ഷം 118 ആണ്. ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ 5 എംഎല്‍എമാര്‍ കൂടെ പിന്തുണച്ചതോടെ 113 പേരാണ് വിജയ് യുടെ കൂടെയുള്ളത്. കേവലഭൂരിപക്ഷത്തിന് ഇനി 5 എംഎല്‍എമാരുടെ പിന്തുണകൂടി വേണം. സാധാരണ ഗതിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിക്കണം. എന്നാല്‍ വിജയ് യുടെ കാര്യത്തില്‍ 118 എംഎല്‍എമാരുടെ പിന്തുണ കത്ത് ലഭിച്ചാല്‍ മാത്രമേ അനുമതി നല്‍കൂ എന്നാണ് ഗവര്‍ണറുടെ നിലപാട്. എന്നാല്‍ നിയമസഭയില്‍ ഭൂരിപക്ഷ തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് വിജയ്‌യും മറ്റ് പാര്‍ട്ടികളും ആവശ്യപ്പെടുന്നത്.
ഡിഎംകെ മുന്നണിയില്‍ നിന്നടക്കം വിജയ്ക്ക് വമ്പന്‍ പിന്തുണയാണ് ലഭിക്കുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കണമെന്ന് ഡിഎംകെ വക്താവ് എ. ശരവണന്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിസികെ നേതാവ് തോള്‍ തിരുമാളവന്‍ രാജ്ഭവനിലല്ല നിയമസഭയിലാണ് ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് തുറന്നടിച്ചു.
സമാന പ്രതികരണവുമായി മക്കള്‍ നീതി മയ്യം സ്ഥാപകന്‍ കമല്‍ ഹാസനും രംഗത്തെത്തി. ജനവിധി മാനിക്കുന്നുവെന്നും, ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും എന്റെ സഹോദരന്‍ സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാന്‍ ബഹുമാനിക്കുന്നു. 108 സീറ്റുകള്‍ നേടിയ വിജയ് യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്തത് തമിഴ് ജനതയുടെ വിധിയെ അപമാനിക്കലാണ്. തെരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങള്‍ക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്തത് ജനാധിപത്യത്തിന് ഏല്‍പ്പിച്ച മുറിവാണ്,' കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു.
ഭരണഘടനപരമായ മര്യാദകള്‍ പാലിച്ച് വിജയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ ഉടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
“Vijay should be invited to form the government; widespread protests against the Governor; DMK and CPI extend support to Vijay.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."