ഓണാഘോഷം സംഘടിപ്പിച്ചു
ശ്രീകൃഷ്ണപുരം: ടൂറിസം വകുപ്പിന്റെയും ഡി. ടി.പി.സിയുടെയും സംയുക്ത എഭിമുഖ്യത്തില്‍ ശ്രീ കൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒറ്റപ്പാലം എം.എല്‍.എ പി ഉണ്ണി ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ പുരം ബ്ലോക്ക് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
ഹരിശ്രീ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും പരശു സംഘത്തിന്റെ കളരി പയറ്റ് പ്രദര്‍ശനവും ഉണ്ടായി. ഷാജു ശങ്കര്‍, പി.ടി ഷീബ, എം.കെ ദേവി, പി കുഞ്ഞി മുഹമ്മദ്, ഗിരീശന്‍, വിജയകുമാര്‍, ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
ചെത്തല്ലൂര്‍: ഗുപ്തന്‍ സേവന സമാജം തച്ചനാട്ടുകര മേഖലയിലെ പാലോട്, കുറുമാലി കാവ്, കാരയില്‍ പുറം, കാരാട്, കൂലിക്കിലിയാട് യൂനിറ്റുകള്‍ സംയുക്തമായി പഴഞ്ചേരിയില്‍ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. കെ. ബാലകൃഷ്ണ ഗുപ്തന്‍ അധ്യക്ഷനായി. എം. കുട്ടി കൃഷ്ണ ഗുപ്തന്‍, രാമകൃഷ്ണ ഗുപ്തന്‍,ബാലകൃഷ്ണ ഗുപ്തന്‍ എന്നിവരെ ആദരിച്ചു.
ഓര്‍മ്മകളിലെ ഓണം എന്ന വിഷയത്തില്‍ ഡോ. എന്‍.വി. ജയരാജന്‍ മുഖ്യപ്രസംഗം നടത്തി. പ്രദീപ് കുമാര്‍ കെ, ഗിരീഷ് വി.എസ്, പി. ഉണ്ണി കൃഷ്ണ ഗുപ്തന്‍, രാമഗുപ്തന്‍ സംസാരിച്ചു. മെഗാ ബമ്പര്‍ സമ്മാനം നറുക്കെടുപ്പ് നടന്നു. വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."