HOME
DETAILS
MAL
കനിവ് ഫ്രീസര്‍ സമര്‍പ്പണം നാളെ
backup
September 16 2016 | 19:09 PM
മണ്ണാര്‍ക്കാട്: കനിവ് കര്‍ക്കിടാംകുന്ന് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലെ യൂത്ത് വിങ് സാന്ത്വനധാര പദ്ധതിയിലൂടെ വാങ്ങിയ ഡെഡ് ബോഡി ഫ്രീസറിന്റെ സമര്‍പ്പണം 18 ന് രാവിലെ 10.30 ന് നടക്കും. ആലുങ്ങല്‍ സെന്ററില്‍ നടക്കുന്ന യോഗം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ ക്ലബ്ബുകള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. നിയമവും യുവത്വവും എന്ന വിഷയത്തില്‍ സി.ഐ ഹിദായത്തുല്ല മാമ്പ്ര ബോധവല്‍ക്കരണ സന്ദേശം നല്‍കും. പി.പി.കെ അബ്ദുറഹിമാന് അധ്യക്ഷനാകും. സെക്രട്ടറി പി.കെ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും, പി.കെ അബ്ദുല്‍ നാസര്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."