HOME
DETAILS

കോൺഗ്രസ് ആഞ്ഞടിച്ചു, സ്റ്റാലിൻ പിന്നോട്ട്! തമിഴകത്ത് കരുനീക്കങ്ങൾ സജീവം; മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് എത്തുമോ?

  
May 08, 2026 | 9:53 AM

tamil nadu political crisis dmk reconsidering alliance as tvk vijay gains ground

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ഡി.എം.കെ - അണ്ണാ ഡി.എം.കെ സഖ്യസർക്കാർ എന്ന നീക്കത്തിൽ നിന്നും ഭരണകക്ഷി പിൻവാങ്ങുന്നതായാണ് സൂചനകൾ. കോൺഗ്രസ് ഉയർത്തിയ ശക്തമായ കടന്നാക്രമണമാണ് സ്റ്റാലിനെയും സംഘത്തെയും പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചത്. അതേസമയം, ഈ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ നടൻ വിജയുടെ പാർട്ടി ടി.വി.കെ (തമിഴക വെട്രി കഴകം) പ്രതീക്ഷയോടെ മുന്നേറുകയാണ്.

കോൺഗ്രസ് കടന്നാക്രമണം; പതറി ഡി.എം.കെ

അണ്ണാ ഡി.എം.കെയുടെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കാനുള്ള നീക്കം പുറത്തുവന്നതോടെ കോൺഗ്രസ് ഡി.എം.കെയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സ്റ്റാലിന് ബി.ജെ.പി ബന്ധമുണ്ടെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് ഉയർത്തിയത്. ഇതോടെ ഡി.എം.കെ ക്യാമ്പ് പ്രതിരോധത്തിലായി. ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നും ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ വ്യക്തമാക്കിയതോടെ സഖ്യസാധ്യതകൾക്ക് മങ്ങലേറ്റു.

വിജയ്ക്ക് ആശ്വാസം; ഇടതുപാർട്ടികളുടെ പിന്തുണ തേടി ടി.വി.കെ

ഡി.എം.കെ - അണ്ണാ ഡി.എം.കെ സഖ്യം ഇല്ലാതാകുന്നത് വിജയുടെ പാർട്ടിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്ലീം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ ടി.വി.കെ ശ്രമം തുടങ്ങിക്കഴിഞ്ഞു.പിന്തുണയ്ക്കുന്ന ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുമെന്നാണ് ടിവികെ വാ​ഗ്ദാനം.

എൻ.ഡി.എ സഖ്യകക്ഷികളുമായി യാതൊരു ബന്ധവും പുലർത്തില്ല.ഇന്നത്തെ നേതൃയോഗത്തിന് ശേഷം ഇടതുപാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ.

ഭൂരിപക്ഷ പ്രതിസന്ധിയും ഗവർണറുടെ നിലപാടും

തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യം ഇപ്പോഴും സങ്കീർണ്ണമാണ്. വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ വാർത്താക്കുറിപ്പ് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.118 എം.എൽ.എമാരുടെ പിന്തുണയില്ലാതെ എങ്ങനെ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കും?

 വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിനോ അല്ലെങ്കിൽ അണ്ണാ ഡി.എം.കെ - ഡി.എം.കെ പുതിയ കൂട്ടുകെട്ടിനോ വഴിതെളിയാം.

അടുത്ത നാല് ദിവസത്തിനുള്ളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമോ അതോ രാഷ്ട്രീയ സമവാക്യങ്ങൾ വീണ്ടും മാറുമോ എന്ന് കാത്തിരുന്ന് കാണണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

National
  •  5 days ago
No Image

ഇ.ഡി റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യമില്ല

Kerala
  •  5 days ago
No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  5 days ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  5 days ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  5 days ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  5 days ago
No Image

പാലക്കാട് നെന്മാറയിൽ ക്ഷേത്രഭണ്ഡാരം കവർന്ന കേസ്: മുൻ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഡൽഹിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരിച്ചു; തീ അണച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  5 days ago
No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് ഒരുമാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഗള്‍ഫില്‍ യുദ്ധപ്രതീതി: കുവൈത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു; നിരവധി പേര്‍ക്ക് പരുക്ക്; വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു  | Escalating Gulf Conflict

Kuwait
  •  5 days ago