HOME
DETAILS

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; 120 എംഎൽഎമാരുടെ പിന്തുണ? സത്യപ്രതിജ്ഞ നാളെ

  
Web Desk
May 08, 2026 | 11:48 AM

vijay to become tamil nadu cm leftist parties declare support following congress

ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ തമിഴ്‌നാട്ടിൽ നടൻ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ ഇടതുപക്ഷ പാർട്ടികളുടെയും വി.സി.കെ, മുസ്‌ലിം ലീഗ് എന്നിവരുടെയും പിന്തുണയോടെ വിജയ് ഉറപ്പിച്ചു. ഇതോടെ നാളെ രാവിലെ 11-ന് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

പിന്തുണയേറി; മാന്ത്രിക സംഖ്യ കടന്ന് ടി.വി.കെ

120 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കത്ത് നൽകി. 107 എം.എൽ.എമാരാണ് ടി.വി.കെക്ക് സ്വന്തമായുള്ളത്. നേരത്തെ അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി.എം.കെ സഖ്യത്തിലുണ്ടായിരുന്ന സി.പി.ഐ, സി.പി.എം, വി.സി.കെ, മുസ്‌ലിം ലീഗ് എന്നീ പാർട്ടികൾ വിജയിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. ഈ നാല് പാർട്ടികൾക്കും രണ്ട് വീതം എം.എൽ.എമാരാണുള്ളത്. സർക്കാരിന് നിരുപാധിക പിന്തുണയാണ് നൽകുന്നത്. എന്നാൽ മന്ത്രിസഭയിൽ ചേരില്ല എന്ന് ഇടതുപക്ഷ നേതാക്കൾ വ്യക്തമാക്കി.

ഗവർണറുടെ നിലപാടും രാഷ്ട്രീയ നീക്കങ്ങളും

വ്യാഴാഴ്ച 112 പേരുടെ പിന്തുണയുമായി വിജയ് ഗവർണറെ കണ്ടിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം അനുമതി നിഷേധിച്ചിരുന്നു. 118 പേരുടെ കൃത്യമായ പട്ടിക വേണമെന്ന ഗവർണറുടെ കടുംപിടുത്തമാണ് ചെറുപാർട്ടികളുടെ പിന്തുണ തേടാൻ വിജയിയെ പ്രേരിപ്പിച്ചത്. ഭൂരിപക്ഷം ഉറപ്പാക്കിയതോടെ വിജയ് സി.പി.എം, സി.പി.ഐ ഓഫിസുകളിലെത്തി നന്ദി അറിയിച്ചു.

തമിഴ്‌നാട്ടിൽ വിജയിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഡൽഹിയിൽ പറഞ്ഞു. വി.സി.കെ നേതാവ് തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായും സൂചനകളുണ്ട്.

തിരിച്ചടിയേറ്റത് ഡി.എം.കെ - എ.ഐ.എ.ഡി.എം.കെ സഖ്യശ്രമങ്ങൾക്ക്

ടി.വി.കെയെ ഭരണത്തിൽ നിന്ന് അകറ്റാൻ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും കൈകോർക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണമെന്ന ഡി.എം.കെയുടെ കർശന നിലപാട് ഈ നീക്കങ്ങൾക്ക് തിരിച്ചടിയായി. 234 അംഗ നിയമസഭയിൽ ഡി.എം.കെക്ക് 59-ഉം എ.ഐ.എ.ഡി.എം.കെക്ക് 47-ഉം സീറ്റുകളാണുള്ളത്.

വിജയിന്റെ സത്യപ്രതിജ്ഞാ വാർത്ത പുറത്തുവന്നതോടെ ചെന്നൈയിലെ ടി.വി.കെ ആസ്ഥാനത്ത് പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചു. ജനാധിപത്യപരമായ വിധി അംഗീകരിച്ച ഇടതുപക്ഷ പാർട്ടികൾക്കും മറ്റും ടി.വി.കെ നേതാവ് കാമരാജ് നന്ദി അറിയിച്ചു.

മതേതരവും സുസ്ഥിരവുമായ ഒരു ജനാധിപത്യ ഭരണം ഉറപ്പാക്കാൻ വിജയിയെ പിന്തുണയ്ക്കുന്നു എന്നാണ് സി.പി.ഐ കൈമാറിയ കത്തിൽ വ്യക്തമാക്കുന്നത്. നേരത്തെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ വാർത്താക്കുറിപ്പ് ഇറക്കിയത് വലിയ ചർച്ചയായിരുന്നു.

എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴകത്ത് വീണ്ടും ഒരു താരം അധികാരത്തിലേക്ക് എത്തുമ്പോൾ അതിന് ചില സവിശേഷമായ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. കാമരാജിന് ശേഷം, ദ്രാവിഡ ആശയങ്ങളും പാരമ്പര്യവും പിൻപറ്റുന്ന ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയുമാണ് സംസ്ഥാനത്ത് മാറി മാറി ഭരണത്തിലിരുന്നത്. ഏതു തരംഗത്തിലും വൈകാരിക സാഹചര്യങ്ങളിലും ദേശീയ പാർട്ടികൾക്കോ മറ്റ് തദ്ദേശീയ ബദലുകൾക്കോ തമിഴകം ഇടം നൽകിയതുമില്ല. എന്നാൽ, ഇക്കുറി രണ്ടു മുന്നണികൾക്കും അപ്പുറത്ത് തങ്ങൾക്ക് പരീക്ഷിക്കാനുള്ള സാധ്യതയായായി ജനങ്ങൾ കണ്ടത് വിജയ് യെ ആണ്. വിജയ് തങ്ങളുടെ രക്ഷകനാകുമെന്ന് വലിയ വിഭാഗം ജനങ്ങൾ കരുതി. അവസരം നിഷേധിക്കപ്പെട്ട യുവാക്കൾ വിജയ് യെ പരീക്ഷിക്കണമെന്ന് മുതിർന്നവരോട് പറഞ്ഞു. 

സ്ത്രീകളും കുട്ടികളും വിജയ്ക്കായി രംഗത്തിറങ്ങി. വൻ റാലികളും റോഡ് ഷോകളും ഡിജിറ്റൽ പ്രചാരണങ്ങളും നടത്തി ഡി.എം.കെ മുന്നണിയും ബി.ജെ.പി പിന്തുണയോടെ എ.ഐ.എ.ഡി.എം.കെ മുന്നണിയും വലിയ ഓളമുണ്ടാക്കുമ്പോൾ വിജയ്ക്കു വേണ്ടി നഗര-ഗ്രാമ മേഖലകളിൽ യുവാക്കളും സ്ത്രീകളും നിശബ്ദമായി വോട്ടുറപ്പിക്കുകയായിരുന്നു.

സംഘടനാ സംവിധാനത്തിലെ പോരായ്മയും പാടവമുള്ള നേതാക്കളുടെ അഭാവവും പരിമിതി തീർത്തപ്പോഴും കൃത്യമായ ആസൂത്രണത്തോടെയാണ് വിജയ് കളത്തിലിറങ്ങിയത്. എല്ലാ ജില്ലകളിലും നേരിട്ടെത്തി നേതാക്കളും പ്രവർത്തകരുമായി സംവദിച്ചും, പൊതുവിഷയങ്ങളിൽ പ്രതികരിക്കേണ്ട അവസരങ്ങളിലെല്ലാം നിലപാട് പറഞ്ഞും വിജയ് ഒരു വർഷത്തോളമായി തമിഴ്‌നാട്ടിൽ ബദലായി നിൽപ്പായിരുന്നു. 

ബി.ജെ.പിയെയും ഡി.എം.കെയെയും പ്രഖ്യാപിത എതിരാളികളായി നിശ്ചയിക്കുകയും അവരോട് സന്ധിയില്ലെന്ന് ഉറക്കെ പറയുകയും ചെയ്തതോടെ താൻ ഒറ്റയ്ക്ക് തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിജയ് ഉറപ്പിച്ചു. അതുവഴി ഇരു പാർട്ടികളോടുമുള്ള നിഷേധ വോട്ട് ടി.വി.കെയിലേക്ക് വിജയ് സമാഹരിച്ചു. നഗരങ്ങളിൽ വിവിധ കാരണങ്ങളാൽ വീർപ്പുമുട്ടിയ മധ്യവർഗത്തെയും ഗ്രാമങ്ങളിലെ സാധാരണക്കാരെയും പലവിധത്തിലുള്ള വാഗ്ദാനങ്ങളിലൂടെ കൈയിലെടുത്തു. അഴിമതി, സ്വജന പക്ഷപാതം, അതിക്രമം, വർഗീയത, വിദ്വേഷ പ്രചാരണം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും എതിരേ പ്രചാരണം നയിച്ചു.

വിജയ് എത്തിയ സ്ഥലങ്ങളിലെ വൻ ആൾക്കൂട്ടം താരത്തെ കാണാൻ മാത്രമാണെന്നും അത് വോട്ടായി മാറില്ലെന്നുമാണ് സ്റ്റാലിനും എടപ്പാടി പളനിസ്വാമിയും പറഞ്ഞിരുന്നത്. അവസരം കിട്ടിയപ്പോഴെല്ലാം വിജയ് യെ കണക്കറ്റ് പരിഹസിക്കാനും ഇരു നേതാക്കളും മടിച്ചില്ല.

കരൂരിൽ ആൾക്കൂട്ട ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥലത്തുനിന്ന് പിൻവാങ്ങി ചെന്നൈയിലെത്തിയ വിജയ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാവായി എതിരാളികൾ വിശേഷിപ്പിച്ചു. എന്നാൽ, തന്നെ കുരുക്കാൻ ശ്രമിക്കുകയാണെന്ന താരത്തിന്റെ വാക്കുകളാണ് ജനം കേട്ടത്. ഒടുവിൽ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ച് വിജയ് വിജയം കൊയ്തു. പാർട്ടി രൂപീകരിച്ച് ഒരു വർഷത്തിനിടെയാണ് തമിഴക വെട്രി കഴകം തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭൂമിക സ്വന്തമാക്കുന്നത്. 

വെള്ളിത്തിരയിലെ രക്ഷകൻ യഥാർഥ ജീവിതത്തിലും തമിഴകത്തിന്റെ കാവലാളാകുമെന്ന ജനങ്ങളുടെ അടിയുറച്ച വിശ്വാസമാണ് വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ഈ വൻ വിജയത്തിന് പിന്നിൽ. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം, കോടികൾ പ്രതിഫലം ലഭിക്കുന്ന സിനിമാ കരിയർ പൂർണ്ണമായി ഉപേക്ഷിച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന നേതാവാണ് വിജയ്. കന്നിയങ്കത്തിൽ തന്നെ തമിഴ്‌നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്തിയെഴുതിക്കൊണ്ടാണ് താരം ഇന്ദ്രജാലം കാട്ടിയിരിക്കുന്നത്.

സൂപ്പർ താരങ്ങളെ നെഞ്ചിലേറ്റിയ തമിഴകത്തിന്റെ രാഷ്ട്രീയ മണ്ണിലേക്ക്, മുൻഗാമികളെപ്പോലും അമ്പരപ്പിക്കുന്ന അനായാസ വിജയത്തോടെയാണ് വിജയ് ചുവടുവെച്ചിരിക്കുന്നത്. ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും മാറിമാറി ഭരിച്ച സംസ്ഥാനത്ത് ഇത്തവണ കടുത്ത ത്രികോണ മത്സരത്തിന് കളമൊരുക്കിയത് വിജയ്‍യുടെ വരവായിരുന്നു. ഒരു സുപ്രഭാതത്തിൽ പെട്ടെന്നുണ്ടായതല്ല ഈ രാഷ്ട്രീയ പ്രവേശം. അതിനു പിന്നിൽ വർഷങ്ങളായുള്ള കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. തന്റെ ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം' ഭാവിയിൽ വോട്ട് ബാങ്കായി മാറുമെന്ന ദീർഘവീക്ഷണമാണ് അദ്ദേഹത്തെ നയിച്ചത്.

വിജയ് അധികാരത്തിലേക്ക് 

കോൺഗ്രസിന് പിന്നാലെ ഇടത് പാർട്ടികളുടെയും പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞത് ടി.വി.കെ ക്യാമ്പിന് വലിയ ആശ്വാസമായിട്ടുണ്ട്. എൻ.ഡി.എ സഖ്യവുമായി ഒരു ബന്ധവുമുണ്ടാകില്ലെന്ന ഉറപ്പും സഖ്യകക്ഷികൾക്ക് വിജയ് നൽകിയിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള രേഖകളുമായി വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണും.

അതേസമയം, വിജയ് പരാജയപ്പെട്ടാൽ ഡി.എം.കെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ എ.ഐ.എ.ഡി.എം.കെയും തിരക്കിട്ട ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയ് തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

 

After falling just short of the 118-seat majority mark with 108 seats, TVK has secured crucial unconditional support from the CPI, CPI(M), and Congress. With the VCK also expected to join the alliance, Vijay is poised to become the next Chief Minister, heading the state's first-ever major coalition government focused on secular and stable governance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  2 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  2 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  2 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  2 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  2 days ago