HOME
DETAILS

തമിഴ്‌നാട് ബന്ദ് വാളയാറിലും ഭാഗികം

  
backup
September 16 2016 | 19:09 PM

%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b3%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf

 

വാളയാര്‍: കാവേരി നദീജലം തമിഴ്‌നാടിന് നല്‍കുന്നതു സംബന്ധിച്ച് കര്‍ണ്ണാടകയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ തമിഴ്‌നാട് കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന ഹര്‍ത്താല്‍ ഭാഗികം. കേരള, തമിഴ്‌നാട് അതിര്‍ത്തിയായ പാലക്കാട്ടെ വാളയാറിനപ്പുറവും അയല്‍ ജില്ലയായ കോയമ്പത്തൂരും സ്ഥിതിഗതികള്‍ ശാന്തമായിരുന്നു.
മധുക്കര, എട്ടിമടൈ, ചാവടി മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നതൊഴിച്ചാല്‍, വാഹനങ്ങള്‍ ഭൂരിഭാഗവും നിരത്തില്‍ സജീവമായിരുന്നു. സ്വകാര്യ വാഹനങ്ങളും ചരക്കുവാഹനങ്ങളും പതിവുപോലെ ഓടിയപ്പോള്‍ സര്‍ക്കാര്‍ ബസുകളും സര്‍വ്വീസ് റദ്ദാക്കിയില്ല. എന്നാല്‍ സ്വകാര്യ ബസുകള്‍ മാത്രം നിരത്തില്‍ സര്‍വീസ് നടത്താന്‍ തയ്യാറാകാതിരുന്നതെന്നൊഴിച്ചാല്‍ ബന്ദ് ഭാഗികമായിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചെങ്കിലും സ്വകാര്യ മാനേജ്‌മെന്റിന്റെ സ്‌കൂളുകളും കോളജുകളും അവധിയായിരുന്നു. ഐ.ഒ.സി, എച്ച്.പി, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ പെട്രോള്‍ പമ്പുകള്‍ തുറന്നെങ്കിലും മറ്റുള്ളവ തുറക്കാന്‍ തയ്യാറായില്ല.
പൊതുവേ ബന്ദുകള്‍ക്കും ഹര്‍ത്താലുകള്‍ക്കും കേരളത്തിലേതുപോലെ പ്രസക്തിയില്ലാത്ത തമിഴ്‌നാട്ടില്‍ ഇന്നലെ നടത്തിയ ബന്ദ് പൂര്‍ണ്ണമായില്ല.
സ്വകാര്യവാഹനങ്ങളും സര്‍ക്കാര്‍ ബസ് സര്‍വീസുകളും പതിവുപോലെ സര്‍വീസ് നടത്തിയതുമൂലം തൊഴില്‍മേഖലകളെയും ബന്ദ് ബാധിച്ചില്ല. അക്രമസംഭവങ്ങളോ മറ്റോ കാര്യമായി കോയമ്പത്തൂര്‍ മേഖലകളില്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താലെങ്കിലും ഉച്ചക്കുശേഷം തന്നെ മിക്ക കടകളും തുറന്നുകഴിഞ്ഞിരുന്നു.
ഡി.എം.കെ, കോണ്‍ഗ്രസ്, പട്ടാളി മക്കള്‍ കക്ഷി, തമിഴ്മാനില കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ക്കു പുറമെ ചലചിത്ര സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭരണകക്ഷിയായ എ.ഡി.എം.കെ ബന്ദിനെ പിന്തുണക്കാത്തിനാല്‍ ഡി.എം.കെ നേതാവ് വിജയകാന്ത് നിരാഹാരം നടത്തിയിരുന്നു.
വിടുതലൈ ചിരുത്തെ കക്ഷി ഇന്നലെ ട്രെയിന്‍ തടയലും നടത്തിയിരുന്നു. സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചും തിയേറ്ററുകളില്‍ രാവിലെയും ഉച്ചക്കുമുള്ള പ്രദര്‍ശനങ്ങള്‍ നിര്‍ത്തിയും സിനിമാസംഘടനകള്‍ ബന്ദിനെ അനുകൂലിച്ചു. പൊതുവെ തമിഴ്‌നാട്ടിലെ ഹര്‍ത്താല്‍ പാലക്കാട്-തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍ മുതല്‍ കോയമ്പത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ ഭാഗികമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  17 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  31 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago