ലഹരിമരുന്ന് വേട്ടയും വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പും; കുവൈത്തിൽ 11 പേർ പിടിയിൽ
കുവൈത്ത് സിറ്റി: ലഹരിമരുന്ന്, മദ്യ വിൽപന കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസിലുമായി 11 പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ലഹരിമരുന്നും മദ്യവും തോക്കുകളും കൈവശം വെച്ച പത്ത് പേരെയാണ് വിവിധ കേസുകളിലായി പിടികൂടിയത്. ഇവരിൽ നിന്ന് വലിയ തോതിലുള്ള ലഹരിവസ്തുക്കളും അധികൃതർ കണ്ടെടുത്തിട്ടുണ്ട്. 1.1 കിലോ ഷാബു, 2,218 ലിറിക്ക ഗുളികകൾ, രണ്ട് കിലോ ലിറിക്ക പൗഡർ, ഹാഷിഷ്, കാപ്റ്റഗൺ ഗുളികകൾ, 60 കുപ്പി മദ്യം, മൂന്ന് തോക്കുകൾ, ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന രണ്ട് സ്കെയിലുകൾ, ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 8,179 കുവൈത്ത് ദിനാർ തുടങ്ങിയവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.
കണ്ടെടുത്ത ലഹരിവസ്തുക്കൾ വിൽപനയ്ക്കും വ്യക്തിഗത ഉപയോഗത്തിനുമായി കൈവശം വച്ചതാണെന്നാണ് നിഗമനം. മറ്റൊരു സംഭവത്തിൽ, നീതിന്യായ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ ഇന്റർനാഷനൽ ആർബിട്രേഷൻ കോഴ്‌സുകൾ സംഘടിപ്പിച്ച് പണം തട്ടിയ ആളെയും പൊലിസ് അറസ്റ്റ് ചെയ്തു. വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക സർട്ടിഫിക്കറ്റുകളാണെന്ന് വിശ്വസിപ്പിച്ചാണ് ആളുകളെ ഇയാൾ കബളിപ്പിച്ചത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
Kuwaiti authorities arrested 11 individuals in major operations involving drug trafficking, illegal possession of firearms, and a high-profile fraud case involving forged government certifications.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."