ജാഗ്രത കർശനമാക്കി കുവൈത്ത് നാഷനൽ ഗാർഡ്; സുരക്ഷാ കേന്ദ്രങ്ങളിൽ പരിശോധന
കുവൈത്ത് സിറ്റി: മേഖലയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ കുവൈത്ത് നാഷനൽ ഗാർഡ് നിർദേശം നൽകി. ഇതിന്റെ ഭാഗമായി നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് വിവിധ സുരക്ഷാ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സജ്ജീകരണങ്ങൾ വിലയിരുത്തി.
നിരന്തരം ജാഗ്രതയും ഏകോപനവും ഉറപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏത് സാഹചര്യത്തേയും നേരിടാൻ സേന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
നാഷനൽ ഗാർഡ് ടാസ്‌ക് ഫോഴ്‌സ് സുരക്ഷയൊരുക്കുന്ന വിവിധ ഓപറേഷനൽ സൈറ്റുകളിലായിരുന്നു അൽ ബർജാസ് പരിശോധന നടത്തിയത്.
Kuwait National Guard Undersecretary Lieutenant General Hamad Al-Barjas inspects operational sites and orders maximum vigilance to ensure national stability amid regional developments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."