വിജയ്‌യുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; 116 പേർ മാത്രമാണ് പിന്തുണ അറിയിച്ച് കത്ത് നൽകിയതെന്ന് ഗവർണർ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും നിർണ്ണായക വഴിത്തിരിവ്. തമിഴക വെട്രി കഴകം (TVK) അദ്ധ്യക്ഷൻ ജോസഫ് വിജയ് നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലം ഇല്ലെന്ന് ലോക്ഭവൻ. സർക്കാർ രൂപീകരിക്കുന്നതിനാവശ്യമായ കേവല ഭൂരിപക്ഷ ഉറപ്പായില്ലെന്ന് ലോക്ഭവൻ അറിയിച്ചു.
വിജയ് ഇന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ലോക്ഭവൻ കേവല ഭൂരിപക്ഷത്തിനുള്ള അംഗബലം ഇല്ലെന്ന് അറിയിച്ചത്. 116 പേർ മാത്രമാണ് പിന്തുണ അറിയിച്ച് കത്ത് നൽകിയതെന്നാണ് ഗവർണർ അറിയിച്ചത്. എന്നാൽ 120 എംഎൽഎമാർ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് വിജയ് പറഞ്ഞു.
എന്നാൽ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കാൻ കഴിയാതിരുന്ന ടിവികെയ്ക്ക്, നിർണ്ണായക ഘട്ടത്തിൽ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണത്തിലേറാൻ വഴിയൊരുങ്ങിയത്.
234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. നിലവിലെ കക്ഷിനില അനുസരിച്ച് വിജയിയുടെ സർക്കാരിന് ഭൂരിപക്ഷം ലഭിച്ചത് ഇപ്രകാരമാണ്:
ടിവികെ: 107, കോൺഗ്രസ്: 05, സിപിഐഎം: 02, സിപിഐ: 02, വിസികെ: 02, മുസ്‌ലിം ലീഗ്: 02 ആകെ: 120
വിജയിന്റെ ടിവികെക്ക് ഒറ്റയ്ക്ക് 107 അംഗങ്ങളാണുണ്ടായിരുന്നത്. കേവല ഭൂരിപക്ഷത്തിന് 11 അംഗങ്ങളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ 5 എംഎൽഎമാരുള്ള കോൺഗ്രസ് പിന്തുണ അറിയിച്ചു. പിന്നാലെ സിപിഐഎം, സിപിഐ, വിസികെ, മുസ്‌ലിം ലീഗ് എന്നീ പാർട്ടികൾ കൂടി പിന്തുണ നൽകിയതോടെ അംഗസംഖ്യ 120 ആയി ഉയർന്നു.
മുസ്‌ലിം ലീഗ് അടക്കമുള്ള പാർട്ടികൾ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ തമിഴ് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച് പുതിയൊരു ഭരണകൂടം നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നഗരത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി വിപുലമായ ഒരുക്കങ്ങളാണ് ടിവികെ പ്രവർത്തകർ നടത്തിവരുന്നത്.
The swearing-in ceremony of Vijay has been put on hold following a statement from Raj Bhavan. The Governor's office noted that the required majority to form the government has not yet been proven, leading to a state of political uncertainty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."