റേഷനരി സംഭരണ ശാലയില്‍നിന്ന് 4430 കിലോ തമിഴ്നാട് റേഷനരി പിടിച്ചു
കൊഴിഞ്ഞാമ്പാറ: എരുത്തിയാമ്പതി പഞ്ചായത്തിലെ മൂങ്കില്‍മട ജങ്ഷനില്‍ തമിഴ്നാട് റേഷനരി കടത്തികൊണ്ടുവന്ന് സംഭരിച്ചു മറിച്ചുവില്‍ക്കാനുള്ള രഹസ്യകേന്ദ്രം കണ്ടെത്തി.
72 ചാക്കുകളിലായി വാഹനത്തിലും സംഭരണശാലയിലുമായി. 4430 കിലോ റേഷനരി കണ്ടെത്തി. തൂക്കിവില്ക്കാന് ഉപയോഗിക്കുന്ന വെയിങ്ങ് ബാലന്സ്സും, വിതരണത്തിനുപയോഗിക്കുന്ന മിനി ലോറിയും പിടിച്ചെടുത്തു.
അഞ്ചു ദിവസത്തിന് മുന്‍പ് മീനാക്ഷിപുരത്തും ഇതുപോലുള്ള സംഭരണശാലയില്‍ നിന്നും 1140 കിലോ റേഷനരി പിടിച്ചിരുന്നു.
തമിഴ്നാട്ടില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ശേഖരിച്ച് ചെറു വാഹനങ്ങളില്‍ കേരളത്തിലേക്ക് എത്തിച്ച റേഷനരിയാണ് വിതരണത്തിനായി മിനി ലോറിയില്‍ കയറ്റുന്നതിനിടെ പിടിക്കപ്പെട്ടത്. മൂങ്കില്‍മട സ്വദേശി ജയരാമസ്വാമിയുടെ കടയിലാണ് അരി കണ്ടെത്തിയത്. ദിണ്ടിക്കല്‍ സ്വദേശി കറുപ്പന് എന്ന ചിത്രവേലിന് വാടകയ്ക്ക് കെട്ടിടം നല്‍കിയതാണെന്ന് കടയുടമ പറഞ്ഞു.
ചിത്രവേലിനെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തുടര്‍നടപടിക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു. ഈ അനധികൃത രഹസ്യ അരി സംഭരണശാല സ്ഥിതിചെയ്യുന്നത് ഗോപാലപുരം ചെക്ക്പോസ്റ്റിനും ബസ്സ്റ്റാന്‍ഡും 200 മീറ്റര്‍ മാത്രം അകലെയാണ്.
തമിഴ്നാട് ബസുകളില്‍ 20, 30 കിലോകളിലായി കൊണ്ടുവരുന്ന അരിയാണിതെന്നും ചാക്കുകളില്‍ നിറച്ച് കടകളില്‍ വിതരണം നടത്തുന്നതുമാണിത്.
പിടിച്ചെടുത്ത അരിയും, തൂക്കി വില്‍ക്കാനുപയോഗിക്കുന്ന വെയിങ്ങ് ബാലന്‍സും കൊഴിഞ്ഞാമ്പാറയിലുള്ള പൊതുവിതരണ സംഭരണശാലയിലേക്ക് മാറ്റി.
പിടിച്ച്ചെടുത്ത മിനി ലോറി കൊഴിഞ്ഞാമ്പാറ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ വിട്ടുകൊടുത്തു. ജില്ലാ കലക്ടറുടെ കീഴിലുള്ള പ്രത്യക സംഘത്തിലെ എസ്. സന്തീപ്, ഡെപ്യൂട്ടി തഹസിദാര്‍ രാജശേഖരന് ഡ്രൈവര്‍ ജോണ്‍, താലൂക്ക് സപ്പ്ളെ ഓഫിസര്‍ ആര്. മനോജ്, റേഷന്‍ ഇന്‍സ്പെക്ട്ടര്‍ എം. കൃഷ്ണദാസ് പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."