HOME
DETAILS

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

  
May 09, 2026 | 3:55 AM

for the first time kochi-muziris biennale appoints a foreign curator who is kader attia

 


കൊച്ചി: ലോകപ്രശസ്തമായ കൊച്ചി മുസിരിസ് ബിനാലെയുടെ അമരത്തേക്ക് ആദ്യമായി ഒരു വിദേശ ക്യൂറേറ്റര്‍ എത്തുന്നു. ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി പ്രശസ്ത ഫ്രഞ്ച് കലാകാരന്‍ കാദര്‍ അത്തിയയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വെനീസില്‍ വച്ച് നടന്ന ചടങ്ങില്‍ ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ടാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ആരാണ് കാദര്‍ അത്തിയ?

നരവംശ ശാസ്ത്രവും ദര്‍ശനങ്ങളും കലയുമായി കോര്‍ത്തിണക്കി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കലാകാരനാണ് 1970ല്‍ ഫ്രാന്‍സില്‍ ജനിച്ച കാദര്‍ അത്തിയ. ചരിത്രം, സ്മരണകള്‍ എന്നിവ പ്രമേയമാക്കിയുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റലേഷനുകളും സിനിമകളും ആഗോളതലത്തില്‍ ശ്രദ്ധേയമാണ്. നിലവില്‍ ഹാംബര്‍ഗ് യൂണിവേഴ്‌സിറ്റി ഓഫ് ഫൈന്‍ ആര്‍ട്‌സിലെ പ്രൊഫസറായ അദ്ദേഹം 2014ലെ രണ്ടാം ബിനാലെയില്‍ കലാകാരനായി പങ്കെടുത്തിരുന്നു.

ശില്‍പ ഗുപ്ത, അമൃത ഝാവേരി തുടങ്ങിയ പ്രമുഖരടങ്ങുന്ന സമിതിയാണ് അത്തിയയെ തിരഞ്ഞെടുത്തത്. 2027 ഡിസംബര്‍ 12നാണ് ബിനാലെയുടെ ഏഴാം പതിപ്പിന് തുടക്കമാകുന്നത്. തന്റെ പഴയ സ്വപ്നം യാഥാര്‍ഥ്യമായെന്നും സാംസ്‌കാരിക വൈവിധ്യങ്ങളുടെ നഗരമായ കൊച്ചിയില്‍ ക്യൂറേറ്ററായി എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും കാദര്‍ അത്തിയ പ്രതികരിച്ചു.


 

Renowned French artist Kader Attia has been named the curator for the 7th edition of the Kochi-Muziris Biennale, scheduled to begin on December 12, 2027.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  11 hours ago
No Image

ബഹ്‌റൈനിനൊപ്പമെന്ന് കുവൈത്ത്; ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

bahrain
  •  11 hours ago
No Image

അടങ്ങാതെ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി 

Kerala
  •  12 hours ago
No Image

ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് അനുമതി നല്‍കിയത് രാഷ്ട്രപതി ഭരണം വരാതിരിക്കാന്‍; എന്തുവില കൊടുത്തും ബിജെപിയുടെ കടന്നുകയറ്റം തടയും; എം.കെ സ്റ്റാലിന്‍ 

National
  •  12 hours ago
No Image

ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ പ്രവചിച്ച് മെക്‌സിക്കോയിലെ മൃഗശാല; ആദ്യ മത്സരത്തില്‍ വിജയം ഇവര്‍ക്ക് 

Football
  •  12 hours ago
No Image

എം.ജി സര്‍വകലാശാല സെനറ്റില്‍ സംഘപരിവാറുകാരെ തിരുകി കയറ്റി ഗവര്‍ണര്‍; നാമനിര്‍ദേശം ചെയ്ത 19 പേര്‍ക്കും ബിജെപി-ആര്‍എസ്എസ് ബന്ധം; പ്രതിഷേധം കനക്കുന്നു

Kerala
  •  12 hours ago
No Image

സുഹാര്‍ ഫാക്ടറിയില്‍ തീപിടിത്തം; തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

oman
  •  13 hours ago
No Image

കാസര്‍കോഡ് വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

Kerala
  •  13 hours ago
No Image

വിദ്യാര്‍ഥിയെയും പിതാവിനെയും ആക്രമിച്ച കേസ്; തകരപ്പറമ്പില്‍ കുട്ടന്‍ പിടിയില്‍

Kerala
  •  13 hours ago
No Image

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  14 hours ago