വീട്ടമ്മയെ വയോധികന്‍ തല്ലി കയ്യൊടിച്ചതായി പരാതി
വടക്കാഞ്ചേരി: വിധവയായ വീട്ടമ്മയെ മദ്യലഹരിയിലെത്തിയ വയോധികന്‍ ഇരുമ്പാണി പിടിപ്പിച്ച പട്ടിക കൊണ്ട് തല്ലി കയ്യൊടിച്ചതായി പരാതി. ഇടത് കയ്യിന്റെ എല്ല് രണ്ടായി പൊട്ടിയ കുമരനെല്ലൂര്‍ പുത്തൂരം വീട്ടില്‍ പരേതനായ ഗോപിയുടെ ഭാര്യ സുഭദ്ര (55) യെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇവരുടെ അയല്‍വാസി ഏറത്ത് വീട്ടില്‍ സുബ്രഹ്മണ്യനെ (വേശുട്ടന്‍ 57) വടക്കാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന വീട്ടമ്മ വീടിന് മുന്നില്‍ ഇരിക്കുമ്പോള്‍ മദ്യ ലഹരിയിലെത്തിയ സുബ്രഹ്മണ്യന്‍ ഇവരെ അസഭ്യം പറയുകയും അനാവിശ്യം പറയുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആക്രമിക്കുകയുമായിരുന്നുവെന്ന് സുഭദ്ര പൊലിസില്‍ മൊഴി നല്‍കി. കസ്റ്റഡിയിലെടുത്ത സുബ്രഹ്മണ്യനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."