ഓണം ഓര്‍മിപ്പിക്കുന്നത് മഹാബലിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ: പി. ശ്രീരാമകൃഷ്ണന്‍
അണ്ടത്തോട്: ഓണം ഓര്‍മിപ്പിക്കുന്നത് വിജയിയായ വാമനനെയല്ല പരാജയപ്പെട്ട മഹാബലിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെയന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.
അണ്ടത്തോട് പെരിയമ്പലം കടപ്പുറത്ത് നടക്കുന്ന ബീച്ച് ഫെസ്റ്റിവലില്‍ നാലാം ദിവസമായ വ്യാഴാഴ്ച്ച 'അഭിമാനിക്കാം എന്റെ നാട് പുന്നയൂര്‍ക്കുളം' പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമത്വം എങ്ങനെയെന്നും എള്ളോളം പോലും കള്ളവും പൊളി വചനവുമില്ലാത്ത സൗഭാഗ്യ സുന്ദരമായ ഒരു കാലഘട്ടവുമാണ് ഓണം ഓര്‍മിപ്പിക്കുന്നത്. പതിറ്റാണ്ടുകളായി മലയാളി ശീലിച്ച ദര്‍ശനവും സമത്വത്തിന്റെ ചരിത്രവുമാണത്. ആ ശീലത്തില്‍ അറിഞ്ഞും അറിയാതെയും ചിലര്‍ വിഷം കലര്‍ത്തുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു. ബക്രീദ്, ഓണം ഉത്സവാഘോഷങ്ങളോടനബന്ധിച്ച് പുന്നയൂര്‍ക്കുളം പഞ്ചായത്തും ബീച്ച് വികസന സമിതിയും ചേര്‍ന്നാണ് ബീച്ച് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എ.ഡി ധനീപ് അധ്യക്ഷനായി. സിനി ആര്‍ട്ടിസ്റ്റ് സുനില്‍ സുഗദ,കാര്‍ട്ടൂണിസ്റ്റ് ഐ.പി സക്കീര്‍ ഹുസൈന്‍, ചിത്രകാരന്‍ ഗിരീശന്‍ ഭട്ടതിരി, ഡോ.ശ്രീവല്‍സന്‍, ശാന്തി നഴ്‌സിങ് ഹോം എം.ഡി ഡോ.രാജേഷ്‌കൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് മനോ, നടിയും നര്‍ത്തകിയുമായി ഷബ്‌ന മുഹമ്മദ്, ചുവര്‍ചിത്രകാരന്‍ പ്രബീഷ് ചമ്മന്നൂര്‍ എന്നിവരെയും മികച്ച എല്‍.പി സ്‌കൂളിന് സംസ്ഥാന തലത്തില്‍ അവാര്‍ഡ് നേടിയ അണ്ടത്തോട് ഗവ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക ഇ.ആര്‍ ഷീല, ഭാരവാഹികളായ നാസര്‍, പി.എസ് അലി എന്നിവരെയും ആദരിച്ചു. സംഘാടകരായ എം.റാണാപ്രതാപ്, ആര്‍.പി ബഷീര്‍, എന്‍.ആര്‍ ഗഫൂര്‍, എ.വൈ കുഞ്ഞുമൊയ്തു, വി.താജുദ്ദീന്‍, പി.ടി പ്രവീണ്‍പ്രസാദ്, കെ.എച്ച് ആബിദ്, ചാലില്‍ അഷറഫ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാത്രി ഗസല്‍ സന്ധ്യ അരങ്ങേറും. നാളെ 7.30 ന് സമാപന സമ്മേളനം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."