HOME
DETAILS

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

  
May 10, 2026 | 3:13 AM

kochi-lakshadweep seaplane service trial flights begin to boost connectivity and tourism

 

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാനും ടൂറിസം മേഖലയ്ക്ക് കരുത്തേകാനുമായി വിഭാവനം ചെയ്ത സീപ്ലെയ്ന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കല്‍ ഇന്ന് തുടങ്ങും. അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട പരിശോധനകള്‍ നടക്കുന്നത്. സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ഈ ദൗത്യത്തിനായി എത്തിച്ചിരിക്കുന്നത്.

കാനഡയില്‍ നിര്‍മിച്ച 'വൈക്കിങ് ഡിഎച്ച്‌സി 6400 ട്വിന്‍ ഓട്ടര്‍' എന്ന 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിന്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. വെറും ഒരു മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ നിന്നും ദ്വീപുകളിലേക്ക് എത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകര്‍ഷണം.

ഇന്ന്- രാവിലെ 10ന് കൊച്ചിയില്‍ നിന്ന് തിരിച്ച് 11ന് അഗത്തിയിലെത്തും. വൈകിട്ട് 3.30ന് മടക്കയാത്ര.

നാളെ- കല്‍പ്പേനി, കവരത്തി എന്നിവിടങ്ങളില്‍ പരീക്ഷണം നടത്തിയ ശേഷം കൊച്ചിയിലേക്ക് മടങ്ങും.

മെയ് 12- കടമത്ത്, കില്‍ത്താന്‍ ദ്വീപുകളില്‍ ലാന്‍ഡിങ് നടത്തി വൈകിട്ടോടെ കൊച്ചിയില്‍ തിരിച്ചെത്തും.

സ്‌കൈഹോപ് കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിശോധനകളില്‍ ഡി.ജി.സി.എ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി ദ്വീപുകളില്‍ അഗ്‌നിരക്ഷാ സേനയെയും സുരക്ഷാ ബോട്ടുകളെയും സജ്ജമാക്കിയിട്ടുണ്ട്. പരീക്ഷണപ്പറക്കല്‍ വിജയകരമായാല്‍ വൈകാതെ തന്നെ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് തിയതികള്‍ പ്രഖ്യാപിക്കും.

 

The trial run for the Kochi-Lakshadweep seaplane service has commenced to enhance travel facilities and promote tourism in the archipelago.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  6 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  6 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  6 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  6 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  6 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  6 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  6 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  6 days ago