HOME
DETAILS

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

  
Web Desk
May 10, 2026 | 3:39 AM

kerala congress chief minister decision likely soon high command to announce after sonia gandhi consultation

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് വൈകാതെ അറിയാം. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതേ സമയം, സോണിയ ഗാന്ധിയുടെ നിലപാട് കൂടി തേടിയ ശേഷം മാത്രം അന്തിമ പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. 
  
പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വി.ഡി.സതീശന്‍, സണ്ണി ജോസഫ്, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നാണ് മൂന്നുപേരെയും അറിയിച്ചതെന്നാണ് വിവരം.  ഖാര്‍ഗെയും രാഹുലും ഇന്നു സോണിയയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇന്നലത്തെ നിര്‍ണായക ചര്‍ച്ചകളില്‍ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. ഘടകകക്ഷികളുമായും മുതിര്‍ന്ന നേതാക്കളുമായും ദേശീയ നേതൃത്വവും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പൂര്‍ണ തൃപ്തിയാണ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുമ്പ് മുന്നണിയിലെ ഘടകകക്ഷികളുമായി വിശദമായ ആശയവിനിമയം നടത്തണമെന്ന ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും പൂര്‍ണമായി അംഗീകരിക്കുമെന്ന് കേരളത്തിലെ നേതാക്കള്‍ നേതൃത്വത്തിന് ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തെരുവിലേക്ക് എത്തരുതെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. നേതാക്കള്‍ക്കായി അണികള്‍ നടത്തുന്ന പരസ്യ പ്രചാരണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിലയിരുത്തി. ഇത്തരം നീക്കങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെടുകയും ചെയ്തു. അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചനയും നേതൃത്വം നല്‍കിയിട്ടുണ്ട്. 

ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്കു ശേഷം  ഞായറാഴ്ച പുലര്‍ച്ചെ 1.15ന് നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ സതീശനെ സ്വീകരിക്കാന്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ആലുവ ദേശത്തെ വീട്ടിലേക്കാണ് അദ്ദേഹം പോയത്.  ചെന്നിത്തല ഇന്നാണ് കേരളത്തിലേക്ക് മടങ്ങുക. കെ.സി.ഡല്‍ഹിയില്‍ തുടരാനാണ് സാധ്യത.

congress leadership is expected to announce the next kerala chief minister soon after consultations with sonia gandhi and senior party leaders including rahul gandhi, mallikarjun kharge, vd satheesan and ramesh chennithala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  6 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  6 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  6 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  6 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  6 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  6 days ago
No Image

ശത്രുവിന്റെ റഡാറുകൾ ഇനി തരിപ്പണമാകും! ആകാശത്തുനിന്ന് 'രുദ്രം 2' പായിച്ച് വ്യോമസേന; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ വിജയം

National
  •  6 days ago
No Image

മലയാളിക്ക് പിന്നാലെ തമിഴ് മകനും! 2026 ലോകകപ്പിൽ ചരിത്രമെഴുതാൻ നിഷാൻ വേലുപ്പിള്ള; കൂടെ നമ്മുടെ കണ്ണൂരുകാരനും!

Football
  •  6 days ago