HOME
DETAILS
MAL
തമിഴകത്ത് ഇനി വിജയ് vs ഉദയനിധി പോര്; ഉദയനിധി സ്റ്റാലിനെ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു
Web Desk
May 10, 2026 | 2:12 PM
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ തലമുറമാറ്റത്തിന് വേദിയൊരുങ്ങുന്നു. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, ഡിഎംകെ നിയമസഭാ കക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു. ഇതോടെ നിയമസഭയിൽ ടിവികെ നേരിടേണ്ടി വരിക ഡിഎംകെയുടെ യുവമുഖമായ ഉദയനിധിയെ ആയിരിക്കും.
ഡിഎംകെ നിയമസഭാ കക്ഷി യോഗമാണ് ഉദയനിധിയെ സഭയിലെ തങ്ങളുടെ നേതാവായി ഐകകണ്ഠേന തെരഞ്ഞെടുത്തത്. മുതിർന്ന നേതാവ് കെ.എൻ. നെഹ്‌റുവാണ് നിയമസഭാ കക്ഷി ഉപനേതാവ്. ഉദയനിധി പ്രതിപക്ഷ നേതാവാകുന്നതോടെ തമിഴ്‌നാട് നിയമസഭയിലെ പോരാട്ടം വിജയ് - ഉദയനിധി എന്ന നിലയിലേക്ക് മാറും. അതേസമയം, നേതൃപദവി കരുണാനിധി കുടുംബത്തിൽ തന്നെ നിലനിർത്തി പാർട്ടിക്കുള്ളിലെ അധികാരം സ്റ്റാലിൻ തന്റെ മകനിലൂടെ ഊട്ടിയുറപ്പിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."