ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം
ദോഹ: ഖത്തർ സമുദ്രാതിർത്തിയിൽ വാണിജ്യ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച രാവിലെ മെസായിദ് (Mesaieed) തുറമുഖത്തിന് വടക്കുകിഴക്ക് ഭാഗത്തുവെച്ചാണ് സംഭവം. അബുദാബിയിൽ നിന്ന് ഖത്തറിലേക്ക് വരികയായിരുന്നു കപ്പൽ.
ആക്രമണത്തെത്തുടർന്ന് കപ്പലിൽ നേരിയ തോതിൽ തീപിടുത്തമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മന്ത്രാലയം എക്‌സിലൂടെ (X) പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്.
തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതിനെത്തുടർന്ന് കപ്പൽ മെസായിദ് തുറമുഖത്തേക്കുള്ള യാത്ര തുടർന്നു. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട സുരക്ഷാ അധികാരികളുമായി ഏകോപനം നടത്തിവരികയാണെന്നും മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണം തുടരുമെന്നും ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
A cargo vessel was reportedly targeted in a drone attack in Qatar waters, with authorities confirming that the resulting fire has been brought under control.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."