HOME
DETAILS

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

  
Web Desk
May 11, 2026 | 2:41 AM

kerala cm race suspense lingers as kharge stays in karnataka and high command talks reach a stalemate

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. വിധി വന്ന് 7 നാൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് ഇന്ന് വൈകിയോ നാളെയോ ആയിരിക്കും പ്രഖ്യാപിക്കുകയെന്ന് എ.ഐ.സി.സി വൃത്തങ്ങൾ വ്യക്തമാക്കി. 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ തുടരുന്നതാണ് പ്രഖ്യാപനം വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബംഗളൂരുവിലുള്ള പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നാളെയായിരിക്കും തലസ്ഥാനത്ത് തിരിച്ചെത്തുക. ഈ സമയത്തിനുള്ളിൽ സോണിയാഗാന്ധി, എ.കെ ആന്റണി പോലുള്ള മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടുന്ന നടപടിയും പൂർത്തിയാക്കും. അതോടൊപ്പം മുസ് ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് സഖ്യകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് നേരിട്ട് തേടുന്നുണ്ട്.

സർക്കാർ രൂപീകരിക്കാൻ ഈ മാസം 23 വരെ സമയമുള്ളതിനാൽ ധൃതിവേണ്ടതില്ലെന്ന നിലപാടിലാണ് എ.ഐ.സി.സി നേതൃത്വം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്നുപേരിൽ ആർക്കാണ് നറുക്ക് വീഴുകയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തിനായി ഉറച്ചുനിൽക്കുന്നത് ഹൈക്കമാൻഡിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഈ സമയത്തിനുള്ളിൽ സോണിയാഗാന്ധി, എ.കെ ആന്റണി പോലുള്ള മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടുന്ന നടപടിയും പൂർത്തിയാക്കും. അതോടൊപ്പം മുസ് ലിം ലീഗ് അടക്കമുള്ള യു.ഡി.എഫ് സഖ്യകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് നേരിട്ട് തേടുന്നുണ്ട്. സർക്കാർ രൂപീകരിക്കാൻ ഈ മാസം 23 വരെ സമയമുള്ളതിനാൽ ധൃതിവേണ്ടതില്ലെന്ന നിലപാടിലാണ് എ.ഐ.സി.സി നേതൃത്വം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്നുപേരിൽ ആർക്കാണ് നറുക്ക് വീഴുകയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ലീഗിന്റെ നിലപാട് നിർണായകം; വേണുഗോപാലിന് തിരിച്ചടി?

ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെങ്കിലും മുന്നണിയിലെ കരുത്തരായ മുസ്‌ലിം ലീഗ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടിലാണ്. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സഹകരിക്കില്ലെന്ന ലീഗിന്റെ കർശന നിലപാട് ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കി. പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ ലീഗ് വോട്ടുകൾ നിർണായകമായ സാഹചര്യത്തിൽ, അവരെ പിണക്കിക്കൊണ്ടുള്ള ഒരു തീരുമാനത്തിന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മുതിരാൻ സാധ്യതയില്ലെന്നാണ് സൂചന.

ഒത്തുതീർപ്പ് ഫോർമുലകൾ പാളുന്നു

വേണുഗോപാൽ മുഖ്യമന്ത്രിയാവുകയും സതീശനും ചെന്നിത്തലയ്ക്കും പ്രധാന വകുപ്പുകൾ നൽകുകയും ചെയ്യുക എന്ന കേന്ദ്ര നേതൃത്വത്തിന്റെ ഒത്തുതീർപ്പ് ഫോർമുല നിലവിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഭരണപരിചയവും ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും ഉയർത്തിക്കാട്ടി സതീശൻ അവകാശവാദം ഉന്നയിക്കുന്നു.  എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയിലാണ് വേണുഗോപാലിന്റെ ആത്മവിശ്വാസം. മുതിർന്ന നേതാവ് എന്ന നിലയിലുള്ള പരിഗണന തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല.

പരിഹാസവുമായി ബിജെപി; അതൃപ്തിയിൽ ഘടകകക്ഷികൾ

പതിനഞ്ചാം നിയമസഭയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തീരുമാനം വൈകുന്നത് ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തമിഴ്‌നാട്ടിലും ബംഗാളിലും ഭരണം സുഗമമായി മുന്നോട്ട് പോകുമ്പോൾ കേരളത്തിലെ ഗ്രൂപ്പ് പോരിനെ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പരിഹസിക്കുന്നതും കോൺഗ്രസിന് തിരിച്ചടിയാണ്.

അന്തിമ തീരുമാനം ഉടൻ?

അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ടോ നാളെയോ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ നടക്കുന്ന നിർണായക ചർച്ചകൾക്ക് ശേഷം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, ജനവിധി വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരാനുള്ള സാഹചര്യം ഒരുകാരണവശാലും അനുവദിക്കാൻ പാടില്ലായിരുന്നുവെന്ന വിമർശനം കോൺഗ്രസിലെ മുതിർന്ന നേതാക്കളും ഘടകകക്ഷി നേതാക്കളും ഉന്നയിക്കുന്നുണ്ട്.

 കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനോട് പ്രതികരിച്ച കെ. മുരളീധരൻ പുതിയ ആൾക്കാർ വരുമ്പോൾ തർക്കമുണ്ടാകുമെന്നും കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതെല്ലാം പതിവാണെന്നും പറഞ്ഞു. ഹൈക്കമാൻഡ് വീണ്ടും അഭിപ്രായം തേടിയാലും തന്റെ അഭിപ്രായം ഒന്നേയുള്ളൂവെന്നും വേവുവോളം കാത്തെങ്കിൽ ആറുവോളം കാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡൽഹി ചർച്ചകൾക്കു ശേഷം പറവൂരിലെത്തിയ വി.ഡി സതീശൻ കാര്യമായ പ്രതികരണങ്ങൾക്ക് മുതിർന്നില്ല. അതേസമയം, വളരെ നേരത്തേ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും തീയതി പറയുന്നില്ലെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്. ഹൈക്കമാൻഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ നിർത്താൻ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഇന്നലെ പാലക്കാട് ആനപ്പുറത്ത് മാത്രമാണ് പ്രകടനം നടന്നത്. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ നിർത്താൻ രാഹുൽ ഗാന്ധി മൂന്ന് നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു.

സതീശന് 32 എം.എൽ.എമാരുടെ പിന്തുണയെന്ന് റിപ്പോർട്ട്

കെ.സി വേണുഗോപാലിനാണ് ഏറ്റവും കൂടുതൽ എം.എൽ.എമാരുടെ പിന്തുണയെന്ന മുൻ റിപ്പോർട്ടിന് വിരുദ്ധമായി വി.ഡി സതീശന് 32 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ദേശീയ മാധ്യമമായ സി.എൻ.എൻ ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. വേണുഗോപാലിന് 22 എം.എൽ.എമാരുടെ പിന്തുണയേയുള്ളൂ.  ആറ് എം.എൽ.എമാർ മാത്രമാണ് രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നത്.

കോൺഗ്രസിന്റെ 63 എം.എൽ.എമാരിൽ ബാക്കിയുള്ളവർ ഹൈക്കമാൻഡ് തീരുമാനിക്കുന്നത് ആരെയായാലും അംഗീകരിക്കാമെന്നും പേരുകളൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്. എ.ഐ.സി.സി വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചാനൽ ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. വി.ഡി സതീശനാണ് കൂടുതൽ എം.എൽ.എമാരുടെ പിന്തുണയെങ്കിലും പാർട്ടിക്കുള്ളിൽ നിന്ന് കെ.സി വേണുഗോപാലിനാണ് പിന്തുണയെന്ന പ്രചാരണം ഒരു വിഭാഗം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

 

Following the UDF’s decisive victory in the 2026 Kerala Assembly elections, a week of intense political drama has left the Chief Minister’s chair vacant. Despite the UDF securing 102 seats, the Congress (which won 63 seats) remains deadlocked between three primary contenders: K.C. Venugopal, V.D. Satheesan, and Ramesh Chennithala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം 

Kerala
  •  a day ago
No Image

"സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..."

Kerala
  •  a day ago
No Image

മണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു; കാങ്‌പോക്പി ജില്ലയിലെ ആക്രമണങ്ങളില്‍ സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

എം.വി.ഡി ഓഫിസുകളിലെ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം: നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് 

Weather
  •  a day ago
No Image

ഔദ്യോഗിക പകിട്ടുകൾ വേണ്ട; 'ഗാർഡ് ഓഫ് ഓണർ' നിരസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  a day ago
No Image

കാമുകിമാര്‍ക്ക് ഐഫോണ്‍ സമ്മാനിക്കാന്‍ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകള്‍ മോഷ്ടിച്ചു; കൗമാരക്കാരെ 12 മണിക്കൂറിനുള്ളില്‍ പൊക്കി പൊലിസ്

National
  •  a day ago
No Image

മൂന്നാം ദിനം മന്ത്രിയുടെ രാജി- ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡി.കെ, മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്ന് രാമലിംഗ റെഡ്ഡി

National
  •  a day ago
No Image

ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  2 days ago
No Image

പുതിയ ലുക്കിലും ഫീച്ചറുകളിലും; ഇന്നോവ ക്രിസ്റ്റക്ക് പുത്തൻ അപ്‌ഡേഷനുമായി ടൊയോട്ട

National
  •  2 days ago