ബിനീഷ് വധം: പ്രതികള്‍ റിമാന്‍ഡില്‍
ഇരിട്ടി: തില്ലങ്കേരിയിലെ ആര്.എസ്.എസ് പ്രവര്ത്തകന് മാവില ബിനീഷ് കൊലചെയ്യപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത നാലു പ്രതികളെ റിമാന്‍ഡ് ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ വഞ്ഞേരിയിലെ ആകാശ്(22), തില്ലങ്കേരി പൂന്തലോട്ട് സ്വദേശികളായ ദിപിന്‍ലാല്‍(22), ശ്രീജിത്ത്(32), കരുവള്ളിയിലെ രജിന് രാജ്(24) എന്നിവരെയാണ് ഇന്നലെ റിമാന്‍ഡ് ചെയ്തത്. നേരത്തെ മഹേഷ്, വിനീഷ് എന്നിവരെയും പൊലിസ് അറസ്റ്റു ചെയ്തിരുന്നു. കൊലപാതകത്തിന് നേതൃത്വം നല്കിയ ഏഴുപേരില്‍ ആറുപേരും ഇതോടെ അറസ്റ്റിലായി. ബാക്കിയുള്ള ഒരാള്‍ കൂടി ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കൊലയ്ക്ക് ഉപയോഗിച്ചതെന്നു കരുതുന്ന ഒരു വാളും വടിയും ടോര്‍ച്ചും പൊലിസ് കണ്ടെടുത്തിരുന്നു. നേരത്തെ അറസ്റ്റിലായവരുടെ മൊഴി പ്രകാരം തില്ലങ്കേരി മുഴക്കുന്ന് പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ നിന്നായി പൊലിസ് നടത്തിയ റെയ്ഡുകളില് ബോംബുകളും കത്തെിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."