HOME
DETAILS
MAL
അക്രമം: സി.പി.എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
backup
September 16 2016 | 20:09 PM
കൂത്തുപറമ്പ്: ആര്.എസ്.എസ് പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ട് സി.പി.എം പ്രവര്‍ത്തകരെ കോടതി റിമാന്‍ഡു ചെയ്തു. പാതിരിയാട്ടെ സുനില്‍ കുമാര്‍ (45), അനൂപ് (30) എന്നിവരെയാണ് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡു ചെയ്തത്.
കഴിഞ്ഞ ദിവസം ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി കൂത്തുപറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് പൊലിസ് പീഡിപ്പിച്ചെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇരുവരെയും പ്രതി ചേര്‍ത്ത് വെള്ളിയാഴ്ച രാത്രി 10ഓടെ കൂത്തുപറമ്പ് മജിസ്ട്രേറ്റു കോടതിയുടെ ചുമതലയുള്ള മട്ടന്നൂര്‍ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."