മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ പരീക്ഷ സംവിധാനം അട്ടിമറിക്കപ്പെട്ടു; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ പരീക്ഷ സംവിധാനം അട്ടിമറിക്കപ്പെട്ടെന്ന് കോണ്‍ഗ്രസ്. രാജസ്ഥാനിലെ സിക്കറില്‍ പരീക്ഷക്കുമുന്‍പ് പ്രചരിച്ച മാതൃക ചോദ്യപേപ്പറിലെ 135 ചോദ്യങ്ങള്‍ നീറ്റ് പരീക്ഷ പേപ്പറുമായി നേരിട്ട് ഒത്തുപോകുന്നത് ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത് പരസ്യമായി വില്‍ക്കപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാജ്യത്തെ പരീക്ഷ സംവിധാനം പൂര്‍ണമായും അരാജകത്വത്തിന്റെയും, അവിശ്വാസത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. 2016, 2021, 2024, 2026 എന്നിങ്ങനെ ഇതുവരെ നാലു വര്‍ഷങ്ങളില്‍ നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ന്നു. ബിജെപി ഭരണത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പരീക്ഷകളില്‍ നിലനില്‍ക്കുന്ന അഴിമതി രാജ്യത്തെ യുവാക്കളുടെ ഭാവി തകര്‍ക്കുകയാണ്. ഇത്തവണയും ഏകദേശം 23 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവിയാണ് പന്താടപ്പെട്ടത്,' മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ജോലി നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍, പരീക്ഷകളില്‍ ക്രമക്കേട് നടത്തുകയും പേപ്പര്‍ ചോര്‍ച്ച മാഫിയകളെ സംരക്ഷിക്കുകയും ചെയ്യുകയാണെന്ന് പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. തട്ടിപ്പുകള്‍ പിടിക്കപ്പെടുമ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നു. യുവാക്കളുടെ ഭാവി ഇത്തരത്തില്‍ നശിപ്പിക്കുന്നതിന് പ്രധാനമന്ത്രി മറുപടി പറയണമെന്നും, ഈ അഴിമതി പരമ്പര എന്ന് അവസാനിക്കുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
Congress strongly reacted, saying that under the Modi government, the country’s examination system has been tampered with, following the NEET question paper leak.”
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."