HOME
DETAILS

കേരള മുഖ്യമന്ത്രി ആരാകും? നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ; അതൃപ്തി പരസ്യമാക്കി സതീശൻ ക്യാമ്പ്

  
Web Desk
May 12, 2026 | 1:28 AM

who will be keralas chief minister crucial talks today in delhi

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്ന് ഏഴുദിവസം പിന്നിട്ടിട്ടും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിടാൻ ഹൈക്കമാൻഡ് ഇന്ന് അന്തിമ ചർച്ചകൾ നടത്തും. നിർണായക യോഗം ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കും. മുൻ കെപിസിസി അധ്യക്ഷന്മാർക്കും വർക്കിങ് പ്രസിഡന്റുമാർക്കും പുറമെ മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ്  ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ, വർക്കിങ് പ്രസിഡന്റുമാരെ ചർച്ചയിൽ പങ്കാളികളാക്കുന്നതിൽ വി.ഡി. സതീശൻ ക്യാമ്പ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കുന്ന വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുമായി ശനിയാഴ്ച ഹൈക്കമാൻഡ് ചർച്ച നടത്തിയിരുന്നു. തുടർന്ന് തീരുമാനം പ്രഖ്യാപിക്കാൻ മാത്രമാണ് ബാക്കിയുള്ളതെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ വി.ഡി സതീശനായി കേരളത്തിൽ ജനവികാരം ശക്തിപ്പെടുകയും രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും പിൻമാറാൻ തയാറാവാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കമാൻഡ്.

സോണിയ ഗാന്ധിയുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും നടത്തിയ ആശയവിനിമയത്തിനുശേഷമാണ് മുതിർന്ന നേതാക്കളെ വിളിപ്പിക്കാൻ തീരുമാനിച്ചത്. മുതിർന്ന നേതാവ് എ.കെ ആന്റണി, വയനാട്ടിൽനിന്നുള്ള ജനപ്രതിനിധി കൂടിയായ പ്രിയങ്ക ഗാന്ധി എന്നിവരുമായും രാഹുൽ ഗാന്ധി വിഷയം ചർച്ച ചെയ്തു.

സംസ്ഥാനത്ത് സതീശന് അനുകൂമായ ജനവികാരം പ്രിയങ്കാ ഗാന്ധി ചർച്ചയിൽ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ അഭിപ്രായം തേടുകയും അവർ അഭിപ്രായം അറിയിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് തീരുമാനം മറിച്ചായാൽ അക്കാര്യം തങ്ങളെ അറിയിക്കാനും അപ്പോൾ വിഷയം തങ്ങൾ ചർച്ച ചെയ്തു നിലപാട് അറിയിക്കാമെന്നും മുസ് ലിം ലീഗ് അറിയിച്ചതായാണ് വിവരം. ഘടകകക്ഷി നേതാക്കളുമായി ഫോണിലായിരിക്കും തുടർന്ന് സംസാരിക്കുക. എ.കെ ആന്റണി അടക്കം മുതിർന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും തേടും 

ജനവികാരം അട്ടിമറിക്കാനുള്ള നീക്കമാണ് ഡൽഹിയിൽ നടക്കുന്നതെന്നാണ് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വർക്കിങ് പ്രസിഡന്റുമാരെ ചർച്ചയ്ക്ക് വിളിച്ചത് വഴി ഹൈക്കമാൻഡ് തീരുമാനം അടിച്ചേൽപ്പിക്കാനാണോ എന്ന സംശയവും സതീശൻ ക്യാമ്പ് ഉന്നയിച്ചു. ഹൈക്കമാൻഡ് മുൻകൂട്ടി തീരുമാനിച്ച പേര് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, എല്ലാവരുമായും ചർച്ച ചെയ്തു എന്ന വരുത്തിത്തീർക്കാനുള്ള നീക്കമാണ് ഇതെന്ന് സതീശൻ ക്യാമ്പ് ആരോപിക്കുന്നു.

മുൻ കെപിസിസി അധ്യക്ഷന്മാരായ വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസൻ, കെ. സുധാകരൻ എന്നിവർക്ക് പുറമെ വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരും തിരുവഞ്ചൂർ രാധാകൃഷ്ണനും ചർച്ചകളിൽ പങ്കെടുക്കും. എന്നാൽ, നേതൃത്വത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ജനഹിതം കണക്കിലെടുത്തായിരിക്കും പ്രഖ്യാപനം ഉണ്ടാവുക. മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇന്നും നാളെയുമായി അന്തിമ തീരുമാനമുണ്ടാകും എന്ന് കെ. മുരളീധരൻ പറഞ്ഞു.

 

The Congress leadership in New Delhi has entered the final stage of deciding Kerala's next Chief Minister. To resolve the ongoing deadlock between V.D. Satheesan, K.C. Venugopal, and Ramesh Chennithala, the party has summoned former KPCC presidents and current working presidents for consultations today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  9 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  9 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  9 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  9 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  9 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  9 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  9 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  9 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  9 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  9 days ago