HOME
DETAILS
MAL
പലിശ നിരക്കില്‍ മാറ്റമില്ല, റിപോ നിരക്ക് 6.5 ശതമാനമായി തുടരും
Web Desk
April 05 2024 | 06:04 AM
ഡല്‍ഹി: തുടര്‍ച്ചയായ ഏഴാം തവണയും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
റീ പര്‍ച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് റിപോ നിരക്ക്. ആര്.ബി.ഐ രാജ്യത്തെ ബാങ്കുകള്‍ക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപോ നിരക്ക് വര്‍ധിച്ചാല്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന വായ്പകളുടെ നിരക്കും വര്‍ധിക്കും. രാജ്യത്ത് ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ചയാണെന്നും 2023-24ല്‍ ആഭ്യന്തര ജി.ഡി.പി വളര്‍ച്ചയില്‍ രാജ്യം 7.6% കൈവരിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."