HOME
DETAILS

വായ്പാ തിരിച്ചടവിനെച്ചൊല്ലി ഭീഷണി; താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

  
Web Desk
May 12, 2026 | 3:13 AM

auto-driver found dead in Panchayat office stairs friends allege harassment by finance firm

 

കോഴിക്കോട്: താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഒഫിസില്‍ തൂങ്ങിമരിച്ച നിലയില്‍. വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും ഭീഷണികള്‍ക്കും പിന്നാലെയാണ് താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി സ്വദേശി മുരളീധരനെ (56) ആണ് താമരശ്ശേരി പഞ്ചായത്ത് ഓഫിസിന്റെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫിസിന് സമീപം തന്നെ ഇദ്ദേഹത്തിന്റെ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത നിലയിലുണ്ട്.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നുള്ള ജീവനക്കാര്‍ മുരളീധരനെ ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഓട്ടോ സ്റ്റാന്‍ഡിലെത്തിയ ബജാജ് ഫൈനാന്‍സ് ജീവനക്കാര്‍, പണം ഉടന്‍ അടയ്ക്കാമെന്ന് പറഞ്ഞിട്ടും വഴങ്ങാതെ ഭീഷണി മുഴക്കിയാണ് മടങ്ങിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതില്‍ മനംനൊന്താണ് മുരളീധരന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധനകാര്യ സ്ഥാപന ജീവനക്കാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് താമരശ്ശേരി പൊലിസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

A 56-year-old auto-driver was found dead at the Thamarassery Panchayat office in Calicut, following alleged threats and harassment from finance company officials over defaulted loan repayments.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ മെഡിക്കൽ കോളജിൽ കോമ്പൗണ്ടിൽ നിന്ന് ഡോക്ടർക്ക് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ 

Kerala
  •  5 days ago
No Image

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ ഇന്ത്യയിലേക്ക്; ഡൽഹിയിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപനം

National
  •  5 days ago
No Image

ഗവർണർക്ക് വാഹനവ്യൂഹത്തിനായി റോഡ് തടഞ്ഞു; ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വൈകി; നടുറോഡിൽ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം 

National
  •  5 days ago
No Image

ഷുഹൈബ് വധക്കേസ്: കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി

Kerala
  •  5 days ago
No Image

മാലിന്യം ദിവസങ്ങളായി ശേഖരിച്ചില്ല; നഗരസഭ കവാടത്തിന് മുന്നിൽ മാലിന്യം തള്ളി വീട്ടുടമയുടെ പ്രതിഷേധം

Kerala
  •  5 days ago
No Image

ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബി; സര്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

Kerala
  •  5 days ago
No Image

അതിരപ്പിള്ളിയിൽ വനം മന്ത്രിയുടെ വാഹനത്തിന് 'ചെക്കുവെച്ച്' കാട്ടാന; പടക്കം പൊട്ടിച്ച് ആനയെ തുരത്തി ഉദ്യോ​ഗസ്ഥർ

Kerala
  •  6 days ago
No Image

ടെറസില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗെയിറ്റിന് മുകളിലേക്ക് വീണു; വായയില്‍ ഇരുമ്പ് തുളച്ചു കയറി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്

Kerala
  •  6 days ago
No Image

ഡി.കെ മന്ത്രിസഭയില്‍ സിദ്ധരാമയ്യയുടെ മകനും?; സിദ്ധരാമയ്യ പക്ഷത്തു നിന്ന് ഒമ്പത് പേര്‍ക്ക് സാധ്യതയെന്ന് സൂചന

National
  •  6 days ago
No Image

വൈറ്റമിൻ ഡി3 ഉൾപ്പെടെ 30 മരുന്നുകൾക്ക് ചില്ലറവില നിശ്ചയിച്ച് എൻ.പി.പി; കൂടുതൽ ഈടാക്കിയാൽ നടപടി 

National
  •  6 days ago